അങ്കോള അപകടം; അർജുനെ കണ്ടെത്താൻ സൈന്യമെത്തും

കര്‍ണാടകയിലെ അങ്കോളയിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഇന്ന് സൈന്യമിറങ്ങും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. ഇന്ന് തന്നെ സൈന്യം എത്തുമെന്നാണ് വിവരം. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കും.

അതേസമയം, തിരച്ചലിന് ഐഎസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം റഡാറില്‍ പതി‌ഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തിരച്ചിലും ആരംഭിക്കും.

ALSO READ: ഓര്‍ത്തഡോക്‌സ് സഭ സീനിയര്‍ വൈദികന്‍ ഫാ. ഡോ. ടി. ജെ ജോഷ്വാ അന്തരിച്ചു
അതേസമയം അര്‍ജുനെ കണ്ടെത്താന്‍ വേണ്ടിയുള്ള തിരച്ചിലില്‍ വലിയ അലംഭാവമാണ് കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. അര്‍ജുനെ കണ്ടെത്തുന്നതിന് സൈന്യത്തിന്റെ സഹായം തേടാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാവണമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ .വ്യക്തമാക്കി.

അപകടം നടന്ന ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്താത്ത കര്‍ണാടക സര്‍ക്കാര്‍ മൂന്നു ദിവസത്തിന് ശേഷം കേരള സര്‍ക്കാരും മറ്റും നടത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം പോലും ആരംഭിച്ചത്. എന്നിട്ടും അര്‍ജുനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മാത്രമല്ല സംഭവത്തെ തുടര്‍ന്ന് ഷിരൂരില്‍ എത്തിയ അര്‍ജുന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും മോശമായ രീതിയിലുള്ള പെരുമാറ്റവും നിസ്സഹകരണവും ആണ് കര്‍ണാടക അധികൃതര്‍ തുടരുന്നത്.

ALSO READ: ആരാധകര്‍ക്ക് പറയാന്‍ ഒറ്റ വാക്കേയുള്ളൂ, ‘അതിഗംഭീരം’…ട്രെന്‍ഡിങ്ങായി നിവിന്‍ പോളി ഗാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News