സാങ്കേതിക തടസം; അർജുനായുള്ള തിരച്ചിനായി പെന്റൂൺ എത്തിക്കാനുള്ള നീക്കം ഉപേക്ഷിച്ചു; കൈരളി ന്യൂസ് എക്സ്ക്ലൂസിവ്

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിനായി പെന്റൂൺ എത്തിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. കാർവാറിൽ നിന്നും എത്തിക്കുന്നതിന് സാങ്കേതിക തടസം നേരിട്ടതിനെ തുടർന്നാണ് ശ്രമം ഉപേക്ഷിച്ചത്. ദൗത്യത്തിനായി ടഗ് ബോട്ട് എത്തിക്കും. നദിയിൽ നങ്കൂരമിടാൻ കഴിയുന്നതാണ് ബോട്ട്.ഈശ്വൽ മാൽപ്പെ എന്ന സംഘത്തെയാണ് നിയോഗിച്ചത്.ഇന്ന് ഉച്ചയോടെ മുങ്ങൽ ദൗത്യം ആരംഭിക്കും.

ALSO READ: അര്‍ജുന്റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണം; പൊലീസ് കേസെടുത്തു

അതേസമയം അർജുൻ രക്ഷാ ദൗത്യം ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പ്രതിസന്ധികൾ ഉണ്ടായാലും ദൗത്യം തുടരണമെന്ന് ആവശ്യപ്പെട്ടു. ദൗത്യം അവസാനിക്കുന്നത് വരെ കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം ഷിരൂരിൽ തുടരുമെന്നും മന്ത്രി പറഞ്ഞു. അർജുൻ്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.കുടുംബാംഗങ്ങൾക്ക് ദൗത്യമേഖലയിൽ പ്രവേശനം നൽകണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു.കുടുംബത്തിലെ മൂന്ന് പേർക്ക് പാസ്സ് നൽകാൻ തീരുമാനമായി.സംസ്ഥാന സർക്കാർ പൂർണ്ണമായും അർജ്ജുൻ്റെ കുടുംബത്തിന് ഒപ്പമാണ്.

കുടുംബത്തിനെതിരായ സൈബർ നികൃഷ്ടം എന്നും മന്ത്രി പറഞ്ഞു.അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും.അർജ്ജുൻ്റെ ലോറിയുടെ സ്ഥാനം സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.ഇന്നത്തെ യോഗത്തിൽ സാങ്കേതികമായ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തും എന്നും മന്ത്രി അറിയിച്ചു.

ALSO READ: ജമ്മു കശ്മീരിലെ കുപ്വാരയില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ 3 സൈനികര്‍ക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News