‘കരയാൻ കണ്ണുനീർ ഇല്ല, ഏട്ടൻ എവിടെയാണ് ഉള്ളത് എന്ന് അറിഞ്ഞാൽ മതി’: അർജുന്റെ സഹോദരി

കരയാൻ കണ്ണുനീർ ഇല്ലെന്നും ഏട്ടൻ എവിടെയാണ് ഉള്ളത് എന്ന് അറിഞ്ഞാൽ മതിയെന്നും അർജ്ജുൻ്റെ സഹോദരി. വാഹനം എങ്കിലും കണ്ടാൽ മതിയെന്നും അവർ പറഞ്ഞു . ഏറെ ദുഃഖത്തിലുംനിരാശയിലും ആണ് കുടുംബം.അതേസമയംകോഴിക്കോട് മുക്കത്ത് നിന്നുമുള്ള റെസ്ക്യൂ ടീംഷിരൂരിലേക്ക് പുറപ്പെട്ടു.

ALSO READ: സിദ്ദിഖ് സ്മാരക പുരസ്കാരം പ്രൊഫ. എംകെ സാനുവിന്

സൈന്യം തിരച്ചിൽ നടത്തിയിട്ടും വാഹനം പോലും കണ്ടെത്താത്തതിൽ നിരാശ ഭരിതമാണ് കുടുംബത്തിൻറെ മാനസികാവസ്ഥ. സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ചു എന്ന് നാം കരുതുമ്പോഴും ഒരു വാഹനം പോലും കണ്ടെത്താൻ ആവുന്നില്ല രക്ഷാദൗത്യമാണ് അവിടെ നടക്കുന്നതെന്ന് പറയാൻ കഴിയില്ല.അർജുൻ എവിടെയുണ്ടെന്ന് അറിഞ്ഞാൽ മതിയായിരുന്നു അതല്ലെങ്കിൽ അവൻറെ വാഹനം എങ്കിലും കിട്ടിയാൽ മതിയായിരുന്നുവെന്നും സഹോദരി അഞ്ജുപറയുന്നു.

ALSO READ: മുംബൈയിൽ അറ്റകുറ്റപ്പണിക്കിടെ നാവികസേനയുടെ കപ്പലിന് തീപിടിച്ചു

മകൻ എന്നെങ്കിലും തിരിച്ചുവരുമായിരിക്കും അല്ലേ എന്നാണ് അച്ഛൻ ചോദിക്കുന്നത്. മുക്കത്തുനിന്നും റസ്ക്യൂ ടീം കർണാടകയിലേക്ക് പുറപ്പെട്ടു. എന്റെ മുക്കം കർമ്മ ഓമശ്ശേരി പുൽപറമ്പ് രക്ഷാസേന എന്നീ സന്നദ്ധ സേന ഗ്രൂപ്പിലെ സഹപ്രവർത്തകർ സ്വയം സന്നദ്ധരായ പോയത് 30 പേർ അടങ്ങുന്ന സംഘമാണ് പുലർച്ചെ ഒരുമണിക്ക് കോഴിക്കോട് നിന്നും പുറപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News