അംഗോള മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നഅർജുൻ എന്ന മനുഷ്യന്റെ തിരിച്ചുവരവിന് വേണ്ടി കേരളം മുഴുവൻ കാത്തിരിക്കുമ്പോൾ ശുഭ പ്രതീക്ഷകൾ തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബവും പങ്കുവെക്കുന്നത്. കർണാടക സർക്കാരിന്റെ ഇടപെടലിലുള്ള അപാകതകൾ ചൂണ്ടിക്കാണിക്കുന്ന കുടുംബത്തിന് കേരള സർക്കാരിൽ തികഞ്ഞ വിശ്വാസമുണ്ട്. അതോടൊപ്പം തന്നെ അർജുൻ തിരിച്ചുവരും എന്ന് വിശ്വസിപ്പിക്കാൻ അവരെ പ്രേരിപ്പിക്കുന്ന ചില സുപ്രധാന കാരണങ്ങളും ഉണ്ട്.
അപകടകരമായ പല സാഹചര്യങ്ങളിൽ നിന്നും അർജുൻ സുരക്ഷിതനായി തിരികെ എത്താറുണ്ട് എന്നതാണ് കുടുംബത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ. അപകടത്തിൽ പെട്ടെന്ന് വിശ്വസിക്കുന്ന വാഹനം അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഉള്ളതാണെന്നതും കുടുംബം പറയുന്നു. അപകടമുണ്ടാകുമ്പോൾ കല്ലും മണ്ണുമൊന്നും കയറാതെ കാബിൻ ലോക്ക് ആവുമെന്നും വാഹനത്തിൽ പകുതിയിലേറെ ഇന്ധനമുണ്ടെന്നും പ്രതീക്ഷയായി കുടുംബം പറയുന്നു.
ലോറി ഇപ്പോഴും ഓണായി കിടക്കുന്നുവെന്നും അങ്ങനെയെങ്കിൽ എസി പ്രവർത്തിക്കുന്നതു മൂലം ശ്വാസ തടസമുണ്ടാകില്ലെന്നുമാണ് ഇവർ വിശ്വസിക്കുന്നത്. 12 ചക്രമുള്ള വലിയ വാഹനം മണ്ണ് വീണു പൂർണമായും ഭൂമിക്കടിയിലേക്കു താഴ്ന്നു പോകാൻ സാധ്യതയില്ലെന്നും കുടുംബം പറയുന്നു. ഭാര്യ കൃഷ്ണപ്രിയയും രണ്ടര വയസുകാരൻ മകൻ അയനും സഹോദരങ്ങളായ അഞ്ജുവും അഭിരാമിയും അഭിജിത്തുമെല്ലാം ഒരേ മനസോടെ വിശ്വസിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here