ഒല സ്‌കൂട്ടര്‍ ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്ത് യുവാവ്; സംഭവം ഷോറൂമിന് മുന്നില്‍

ola-smash

ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ റോഡിന് നടുവില്‍ ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്ത് യുവാവ്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായി. ഷോറൂമിന് മുന്നില്‍ വെച്ചായിരുന്നു അടിച്ചുതകര്‍ത്തത്. ഒരു സര്‍വീസിന് 90,000 രൂപ ബില്‍ അടിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.

വെള്ള ടീ ഷര്‍ട്ടും നീല ജീന്‍സും ധരിച്ച ഉപഭോക്താവ് ഇ-സ്‌കൂട്ടര്‍ അടിച്ചു തകര്‍ ക്കുകയായിരുന്നു. വഴിയാത്രക്കാര്‍ സംഭവം റെക്കോര്‍ഡ് ചെയ്യുന്നത് കാണാം. അധിക കമന്റുകളും ഒലയെ വിമശിക്കുന്നതാണ്. കഴിഞ്ഞ മാസങ്ങളില്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന സേവനങ്ങളെ വിമര്‍ശിച്ച് നിരവധി ഉപഭോക്താക്കള്‍ രംഗത്തെത്തി.

Read More: പേരക്കുട്ടി ഡിഎന്‍എ ടെസ്റ്റ് ചെയ്തു; വല്യമ്മ അകത്തായി

‘ഉപഭോക്താക്കളെ ശ്രദ്ധിക്കുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്തില്ലെങ്കില്‍, ഒരു ബിസിനസ്സിലും നിങ്ങള്‍ വിജയിക്കില്ല,’ ഒരു ഉപയോക്താവ് എഴുതി. ‘ഒരു ഉപഭോക്താവും ഈ ദുരവസ്ഥ ഒരിക്കലും അഭിമുഖീകരിക്കരുത്. ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്ന മിക്ക ആളുകളും ഒന്നുകില്‍ ഇടത്തരക്കാരാണ്. അല്ലെങ്കില്‍ ലോവര്‍- മിഡില്‍ ക്ലാസ് ആണ്- മറ്റൊരാള്‍ എഴുതി. എന്നാല്‍, തങ്ങളുടെ നിലപാട് വ്യക്തമാക്കി ഒല പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറില്‍ കര്‍ണാടകയിലെ ഒല ഇലക്ട്രിക് ഷോറൂമിന് ഉപഭോക്താവ് തീയിട്ടിരുന്നു. സര്‍വീസ് മോശമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News