വിനോദസഞ്ചാരികള്‍ക്ക് നേരെ കുതിച്ചുചാടി കടുവ; ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

മൃഗങ്ങളുമായി ബന്ധപ്പെട്ട് ദിവസവും നിരവധി വാര്‍ത്തകളും വീഡിയോകളും പുറത്തുവരാറുണ്ട്. ഇതിനെല്ലാം കൃത്യമായ ഓഡിയന്‍സുമുണ്ട്. ഇപ്പോഴിതാ വിനോദസഞ്ചാരികള്‍ക്ക് നേരെ കുതിച്ചുചാടുന്ന ഒരു കടുവയുടെ വിഡിയോയാണ് പുറത്തുവരുന്നത്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലാണ് സംഭവം.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുശാന്ത നന്ദയാണ് സോഷ്യല്‍ മീഡിയയില്‍ വിഡിയോ പങ്കുവച്ചത്. ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയവര്‍ പകര്‍ത്തിയ വിഡിയോയാണ് സുശാന്ത് ഷെയര്‍ ചെയ്ത്. കുറ്റിക്കാടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്ന കടുവയുടെ ചിത്രങ്ങളും വിഡിയോകളും പകര്‍ത്തുകയായിരുന്നു വിനോദ സഞ്ചാരികള്‍. തുറന്ന ജീപ്പിലായിരുന്നു ഇവരുടെ യാത്ര.

വീഡിയോ പകര്‍ത്തുന്നതിനിടെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന കടുവ വിനോദസഞ്ചാരികള്‍ക്ക് നേരെ ചാടിയക്കുകയായിരുന്നു. ഡ്രൈവര്‍ അവസരോചിതമായി വാഹനം വേഗത്തിലോടിച്ചതോടെ അപകടം ഒഴിവായി. വിനോദസഞ്ചിരികളെ ‘ഭയപ്പെടുത്തിയ’ ശേഷം കടുവ കാട്ടിലേയ്ക്ക് മടങ്ങി. നിരവധി പേരാണ് വിഡിയോക്ക് കമന്റും റിയാക്ഷനുമായി രംഗത്തെത്തിയത്. ഏകദേശം ഇരുപതിനായിരത്തോളം പേര്‍ വിഡിയോ കണ്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News