വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ അക്കൗണ്ട് സപ്‌സെൻഡ് ചെയ്ത് ട്വിറ്റർ. അക്കൗണ്ട് ഉപയോക്താവിന് 13 വയസ്സായിട്ടില്ല എന്ന വിചിത്രന്യായമാണ് ബ്ലോക്ക് ചെയ്യാനുള്ള കാരണമായി ട്വിറ്റർ പറയുന്നത്.
സസ്‌പെൻഷൻ അറിയിച്ചുകൊണ്ട് വന്ന മെയിൽ ഇപ്രകാരമാണ് സൂചിപ്പിക്കുന്നത്. ‘ ഒരു ട്വിറ്റർ അക്കൗണ്ട് ഉണ്ടാകുവാനായുള്ള കുറഞ്ഞ പ്രായം 13 വയസ്സാണ്. അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ഈ ഉപയോക്താവിന് അത്രയും പ്രായമായിട്ടില്ലെന്ന് കണ്ടെത്തിയതിനാൽ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യുകയാണ്.’
എ.എൻ.ഐയുടെ അക്കൗണ്ട് സപ്‌സെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ മാധ്യമപ്രവർത്തക സ്മിത പ്രകാശും വിഷയം ട്വീറ്റ് ചെയ്തു. ‘ ഇന്ത്യയുടെ ഏറ്റവും വലിയ ന്യൂസ് ഏജൻസി ‘പ്രായമായില്ലെ’ന്ന പേരിൽ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. നിലവിലുള്ള ടിക്കുകളും നഷ്ടപ്പെട്ടു’. അതേസമയം, എ.എൻ.ഐയുടെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ടതിൽ ആശ്ചര്യത്തിലാണ് മാധ്യമപ്രവർത്തകരും വായനക്കാരും. ട്വിറ്ററിലെ അൽഗോരിതത്തിൽ വന്ന പിഴവാകാം കാരണമെന്നാണ് അനുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here