വനിതകള്‍ക്കു നേരെയുള്ള അതിക്രമത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാതത്ത് പ്രതിഷേധാര്‍ഹം ആനി രാജ

ഗുസ്തി താരങ്ങള്‍ക്ക്പിന്തുണയറിയിച്ച് ദേശീയ വനിതാ ഫെഡറേഷന്‍ വീണ്ടും സമരപ്പന്തലിലെത്തി. താരങ്ങള്‍ നേരിടുന്ന അവഗണനയില്‍ ദേശീയ തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബ്രിജ് ഭൂഷനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ലോകസഭാ സ്പീക്കറെ സമീപിക്കും എന്നും ഫെഡറേഷന്‍ വ്യക്തമാക്കി.അതേസമയം അന്വേഷണം പൂര്‍ത്തീകരിക്കും വരെ കായികതാരങ്ങള്‍ ക്ഷമ കാണിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെയുള്ള ഗുസ്തി താരങ്ങളുടെ സമരം 13 ദിവസം പിന്നിട്ടിട്ടും ഇതുവരെയും ദില്ലി പോലീസ് എഫ് ഐ ആറിനുമേലുള്ള തുടര്‍ നടപടി സ്വീകരിച്ചിട്ടില്ല. ബ്രിജ് ഭൂഷനെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് ദേശീയ വനിത ഫെഡറേഷന്‍ ലോകസഭ സ്പീക്കര്‍ക്ക് വീണ്ടും കത്ത് നല്‍കി. ബ്രിജ് ഭുഷനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോകസഭാ സ്പീക്കറെ കാണുമെന്നും അമിത് ഷായുടെ നിര്‍ദേശത്തില്‍ ദില്ലി പോലീസ് പ്രവര്‍ത്തിക്കുന്നുവെന്നും ദേശീയ വനിതാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ ആരോപിച്ചു

സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ അന്വേഷണം പൂര്‍ത്തിയാകും വരെ ക്ഷമ കാണിക്കണമെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, ദില്ലി പോലീസ് സുതാര്യമായാണ് കേസ് അന്വേഷിക്കുന്നതെന്നും കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചു.

നാളെ മുതല്‍ വിവിധ വനിത സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ദേശീയ വനിതാ ഫെഡറേഷന്‍ അറിയിച്ചു. ബ്രിജ് ഭൂഷനെതിരെ നടപടി സ്വീകരിക്കും വരെ സമരവുമായി മുന്നോട്ട് പോകാനാണ് ഗുസ്തി താരങ്ങളുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News