മണിപ്പൂരിൽ സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റിന്റെ അത്താഴ വിരുന്നിലായിരുന്നു: ആനി രാജ

മണിപ്പൂരിൽ സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റിന്റെ അത്താഴ വിരുന്നിലായിരുന്നുവെന്ന് സി പി ഐ നേതാവ് ആനിരാജ. എല്ലാ വ്യക്തി നിയമങ്ങളും സ്ത്രീകളോട് വിവേചനം കാണിക്കുന്നവയാണെന്നും, കായിക താരങ്ങളുടെ പരാതിയിൽ എഫ് ഐ ആർ ഇടാൻ സുപ്രീം കോടതി നിർദ്ദേശിക്കേണ്ടി വന്നുവെന്നും തൃശൂരിൽ വച്ച് നടന്ന യു സി സി സെമിനാറിൽ ആനി രാജ പറഞ്ഞു.

ALSO READ: ആർ എസ് എസ് എന്ന മഹാ വിപത്തിൽ നിന്നും അവരുടെ കുടില തന്ത്രങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കണം: എം എ ബേബി

അതേസമയം, ആർ എസ് എസ് എന്ന മഹാ വിപത്തിൽ നിന്നും അവരുടെ കുടില തന്ത്രങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന് സെമിനാറിൽ വച്ച് നടന്ന പ്രസംഗത്തിൽ സി പി ഐ എം നേതാവ് എം എ ബേബി പറഞ്ഞു. ആർ എസ് എസ് കണ്ടെത്തിയ ഭിന്നിപ്പിക്കൽ തന്ത്രത്തിന്റെ ഭാഗമാണ് ഏക സിവിൽ കോഡെന്നും, ഇന്ത്യയെ ഏക മതാധിഷ്ഠിത രാജ്യമാക്കി മാറ്റാനുള്ള അജണ്ടയാണിതെന്നും തൃശൂരിൽ വച്ച് നടന്ന സെമിനാറിൽ എം എ ബേബി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News