അനിൽ അംബാനിക്ക് വൻ തിരിച്ചടി. കമ്പനിയിലെ തുക വകമാറ്റിയതിൽ അഞ്ചുവര്‍ഷത്തേക്ക് സെബി വിലക്ക് ഏർപ്പെടുത്തി. 25 കോടി രൂപ പിഴയും ചുമത്തി. റിലയന്‍സ് ഹോംഫിനാന്‍സിൽ നിന്ന് ഫണ്ട് വഴിതിരിച്ചു വിട്ടതിനാണ് നടപടി. റിലയൻസ് ഹോംസിനു 6 മാസം വിലക്കും 6 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
Also Read; ‘സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം സെപ്‌തംബർ ആദ്യവാരം ആരംഭിക്കും’; മന്ത്രി ജിആർ അനിൽ
മകന്റെ പേരില്‍ കമ്പനി തുടങ്ങി വന്‍തിരിച്ചുവരവിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നതിനിടെ ആണ് അനിൽ അംബാനിക്ക് വൻ തിരിച്ചടി നേരിടുന്നത്. 5വർഷം വിലക്കും 25 കോടി രൂപ പിഴയുമാണ് സെബി ചുമത്തിയത്. സെബിയുടെ 222 പേജുള്ള കുറ്റപത്രത്തില്‍ അനില്‍ അംബാനിക്കെതിരെ ഗുരുതരമായ ക്രമക്കേടുകളാണ് അക്കമിട്ടു നിരത്തിയിരിക്കുന്നത്. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ തലപ്പത്തിരിക്കുന്നവരുടെ സഹായത്തോടെ കമ്പനിയില്‍ നിന്ന് പണംതട്ടിയെടുക്കാന്‍ ആസൂത്രണം ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഡയറക്ടര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ കമ്പനി ബോര്‍ഡ് അവഗണിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് അനില്‍ അംബാനിയുടെ ഒത്താശയുണ്ടായി. റിലയൻസ് ഹോം ഫിനാൻസിന്റെ തലപ്പത്തുണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥർക്കും 24 സ്ഥാപനങ്ങൾക്കും വിലക്കും പിഴയും ചുമത്തിയിയിട്ടുണ്ട്. ഇതോടെ വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ മറ്റ് ഉയർന്ന സ്ഥാനങ്ങൾ വഹിക്കാനോ കഴിയില്ല.
ഓഹരി വിപണിയിൽ ഇടപെടുന്നതിനും വിലക്ക് ബാധകമാകും. റിലയൻസ് ഹോം ഫിനാൻസിന് വിപണിയിൽ ആറ് മാസത്തെ വിലക്കും സെബി ഏർപ്പെടുത്തിയിട്ടുണ്ട്. ആറ് ലക്ഷം രൂപ പിഴയും അടക്കണം. നടപടിക്ക് പിന്നാലെ ഓഹരി വിപണിയിലും റിലയൻസ് നേരിടുന്നത് വലിയ ഇടിവാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here