അനില്‍ കെ ആന്റണിയുടെ ബിജെപി പ്രവേശനം കോണ്‍ഗ്രസ്സിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങവേ പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളുടെ മകന്‍ ബിജെപി പാളയത്തിലെത്തിയത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്.
എ.കെ ആന്റണിയുടെ മകന്‍ കോണ്‍ഗ്രസ്സിലെ ആള്‍ബലമുള്ള നേതാവല്ലെങ്കിലും, എ.കെ ആന്റണിയെന്ന കോണ്‍ഗ്രസ്സിലെ ഏറ്റവും മുതിര്‍ന്ന നേതാവിന്റെ മകനാണ് അനില്‍ കെ ആന്റണി എന്നതാണ് കോണ്‍ഗ്രസ്സിനെ വലയ്ക്കുന്നത്. അദാനി വിഷയത്തിലും രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയിലും രാജ്യവ്യാപകമായി കോണ്‍ഗ്രസ് ബിജെപിക്കെതിരെ പ്രതിഷേധിക്കുമ്പോഴാണ് അനില്‍ ആന്റണി ബിജെപി പാളയത്തിലെത്തിയത്.
കേരളത്തില്‍ ബിജെപിക്ക് അനില്‍ ആന്റണി ഒപ്പം നില്‍ക്കുന്നതിലൂടെ കോണ്‍ഗ്രസ്സിന് മേല്‍ രാഷ്ട്രീയമായ മേല്‍ക്കയ് നേടാന്‍ കഴിയില്ലെങ്കിലും ന്യൂനപക്ഷങ്ങളേയും സ്വാഗതം ചെയ്യുന്നു എന്ന സന്ദേശം നല്‍കാനാണ് ബിജെപി ശ്രമം. ദേശീയ തലത്തില്‍ അനില്‍ ആന്റണിയെ ഉപയോഗിച്ച് ബിജെപി കോണ്‍ഗ്രസ്സിനെതിരെ പ്രചാരണം നടത്തും.
രാഹുല്‍ ഗാന്ധിയുടെ വിദേശത്തെ പ്രസംഗത്തിലടക്കം അനില്‍ ആന്റണി സ്വീകരിച്ച നിലപാടും ബിജെപി ചര്‍ച്ചയാക്കും. ഫലത്തില്‍ അനില്‍ ആന്റണി എന്ന ആയുധത്തെ സമര്‍ത്ഥമായി ഉപയോഗിച്ച് ബിജെപി കോണ്‍ഗ്രസിനെ കടന്നാക്രമിക്കുമെന്നുറപ്പാണ്. ഇനിയും നിരവധിപ്പേര്‍ കോണ്‍ഗ്രസ്സില്‍ നിന്ന് തങ്ങള്‍ക്കൊപ്പം വരുമെന്ന സന്ദേശവും ഇതിലൂടെ നല്‍കുന്നതിന് ബിജെപിക്ക് കഴിയുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here