രാജ്യത്തെ വഞ്ചിക്കുന്നത് കോൺഗ്രസുകാർ, സുധാകരന് മറുപടിയുമായി അനിൽ ആൻ്റണി

കോൺഗ്രസുകാർ ആണ് രാജ്യത്തെ വഞ്ചിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയുടെ മകൻ അനിൽ കെ ആൻ്റണി. വഞ്ചിച്ചത് താനല്ല. കോൺഗ്രസ് രാജ്യത്തെയും, ജനങ്ങളെയും വഞ്ചിക്കുകയാണ്. അങ്ങനെ ഒരു പാർട്ടിയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും അനിൽ ആൻ്റണി കൈരളി ന്യൂസിനോട് പറഞ്ഞു.

തന്നെ ഒറ്റുകാരനെന്നും യുദാസ് എന്നും വിശേഷിപ്പിച്ച കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അനിൽ ആൻ്റണി. ബിജെപിയിലേക്കുള്ള നീക്കം വളരെ ആലോചിച്ച് എടുത്തതെന്നും അനിൽ ആൻ്റണി വ്യക്തമാക്കി.

മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത ദിവസത്തിൽ അനിൽ ആന്റണി സ്വന്തം പിതാവിനേയും കോൺഗ്രസിനേയും ഒറ്റിക്കൊടുത്തുവെന്നായിരുന്നു അനിലിൻ്റെ കൂറുമാറ്റത്തെ സുധാകരൻ വിശേഷിപ്പിച്ചത്. എ.കെ ആന്റണിയുടെ മകന്‍ എന്നതില്‍ ഉപരി അനില്‍ കെ ആന്റണി കോണ്‍ഗ്രസില്‍ ആരുമായിരുന്നില്ലന്നും സുധാകരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News