ബിജെപിയില്‍ ചേർന്ന ശേഷം ആദ്യ ഗൃഹസന്ദർശനം; ആന്റണിയെ കാണാൻ അനിൽ ആന്റണി എത്തി

അനില്‍ ആന്റണി എ കെ ആന്റണിയുടെ വസതിയില്‍ എത്തി. ഇന്നലെ രാത്രിയാണ് അനില്‍ എത്തിയത്. ബിജെപിയില്‍ ചേർന്ന ശേഷമുള്ള അനിലിന്റെ ആദ്യ സന്ദര്‍ശനം ആണ് ഇത്. ബിജെപി സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ചശേഷമാണ് അനില്‍ വീട്ടിലേക്ക് എത്തിയത്. മോദിയുടെ യുവം പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് അനിൽ ആന്റണി തലസ്ഥാനത്ത് എത്തിയത്. അതേസമയം അനിൽ ആന്റണി ഇന്ന് ബിജെപി ജില്ലാ ഓഫീസ് സന്ദർശിക്കുകയും വിവി രാജേഷിനൊപ്പം മാധ്യമങ്ങളെ കാണുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News