അനില്‍ ആന്റണിയുടെ ബിജെപി ലൈന്‍, എകെ ആന്റണി നിലപാട് പറയാത്തത് അത്ഭുതകരമെന്ന് വി ശിവന്‍കുട്ടി

അനില്‍ ആന്റണി ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നതില്‍ എകെ ആന്റണി പ്രതികരിക്കാത്തത് അത്ഭുതകരമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഫെയ്്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ട്‌മെന്റ് ഏജന്‍സി ആകുന്നു എന്ന വിമര്‍ശനം കുറേക്കാലമായി ഉണ്ടെന്ന ചൂണ്ടിക്കാണിച്ച ശിവന്‍കുട്ടി അനില്‍ ആന്റണി ബിജെപി ലൈന്‍ സ്വീകരിക്കുന്നതും എടുത്തു പറയുന്നു. അത് അനില്‍ ആന്റണിയുടെ സ്വാതന്ത്ര്യമാണെങ്കിലും ഇക്കാര്യത്തില്‍ ആന്റണി പ്രതികരിക്കാത്തത് അത്ഭുതകരമാണെന്നും ശിവന്‍കുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

വി ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്‌മെന്റ് ഏജന്‍സി ആകുന്നു എന്ന വിമര്‍ശനം കുറേ കാലമായി ഉണ്ട്.
ശ്രീ. എ. കെ. ആന്റണിയുടെ മകന്‍ ശ്രീ. അനില്‍ ആന്റണി കുറച്ചു കാലമായി ബിജെപി ലൈന്‍ ആണ് സ്വീകരിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നു. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. എന്നാല്‍ ഇക്കാര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ശ്രീ. എ. കെ. ആന്റണി ഒരു പ്രതികരണം പോലും നടത്തുന്നില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News