താമര കൊള്ളില്ല, ചൂലാണ് ബെസ്റ്റ്! ദില്ലിയിൽ ബിജെപി എംഎൽഎ എഎപിയിൽ ചേർന്നു

ANIL JHA

ദില്ലിയിൽ ബിജെപി എംഎൽഎ എഎപിയിൽ ചേർന്നു.കിരാരി മണ്ഡലത്തിലെ എംഎൽഎയായ അനിൽ ഝ ആണ് എഎപിയിൽ എത്തിയത്. ആം ആദ്മി മന്ത്രി കൈലാഷ് ഗഹലോട്ട് പാർട്ടി വിട്ടതിന് പിന്നാലെയാണ് ഇത്.

എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തിലായിരുന്നു അനിലിന്റെ പാർട്ടി പ്രവേശനം. രണ്ട് തവണ കിരാരി മണ്ഡലത്തിൽ നിന്നും എംഎൽഎയായി ജയിച്ച ആളാണ് അനിൽ.പാർട്ടിയുടെ നയങ്ങളിലൂം നേതൃത്വത്തിലുമുള്ള അതൃപ്തി പ്രകടിപ്പിച്ചാണ് അദ്ദേഹം ബിജെപി വിട്ടത്.

ALSO READ; മണിപ്പൂരിൽ സംഘർഷം തുടരുന്നു: 23 പേർ പിടിയിൽ

അതേസമയം എഎപിയിൽ ചേരുന്നതിന് പിന്നാലെ അദ്ദേഹം അരവിന്ദ് കെജ്‌രിവാളിനെ വാനോളം പുകഴ്ത്തി.ഡൽഹിയിലെ പൂർവാഞ്ചലി സമുദായത്തിന് വേണ്ടി പ്രവർത്തിച്ച ഒരാളുണ്ടെങ്കിൽ അത് അരവിന്ദ് കെജ്‌രിവാളാണെന്ന് ഝാ പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിൻ്റെ കീഴിൽ 10 വർഷത്തിനുള്ളിൽ കുടിവെള്ളം എല്ലാ വീട്ടിലും എത്തിയെന്നും ഝാ കൂട്ടിച്ചേർത്തു.ഡൽഹിയിലെ പൂർവാഞ്ചലി സമുദായത്തിലെ ഏറ്റവും വലിയ നേതാക്കളിൽ ഒരാളായാണ് അനിൽ ഝാ കണക്കാക്കപ്പെടുന്നത് എന്ന് കെജ്‌രിവാളും പറഞ്ഞു.എഎപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെ, അനിൽ ഝാ  ബിജെപിയെയും പരിഹസിച്ചു, ബിജെപിയുടെ ദില്ലി യൂണിറ്റിലെ കുറച്ച് നേതാക്കൾ “കൊള്ളയടിച്ച മക്കളെ” പോലെയാണെന്നും ബിജെപിയുടെ കേന്ദ്ര ടീം അവരെ നിയന്ത്രിക്കാൻ കഴിയാത്ത “വൃദ്ധനായ പിതാവിനെ” പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു.

ENGLISH NEWS SUMMARY: Former BJP MLA Anil Jha joined the Aam Aadmi Party (AAP) on Sunday in the presence of the party’s national convenor Arvind Kejriwal. This came after Delhi Minister and AAP MLA Kailash Gahlot announced his resignation from the party

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News