‘ഇനിയെങ്കിലും രാജ്യതാത്പര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ 2024നപ്പുറം കാണില്ല’; അനിൽ കെ ആന്റണി

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ പാർട്ടിയെ വിമർശിച്ച് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി. ഇനിയെങ്കിലും രാജ്യതാത്പര്യങ്ങൾ ശ്രദ്ധിക്കണമെന്നും അല്ലെങ്കിൽ 2024നപ്പുറം പാർട്ടി കാണില്ല എന്നുമാണ് അനിൽ ആന്റണി ട്വിറ്ററിൽ കുറിച്ചത്.

പാർട്ടിയെ അടിമുടി വിമർശിച്ചാണ് ട്വീറ്റ്. ‘2017ന് ശേഷം കോൺഗ്രസ് പാർട്ടിയുടെ പതനം ഒരു പഠനവിഷയമാണ്. ഇനിയെങ്കിലും പാർട്ടി ഒരാളുടെ അബദ്ധങ്ങൾക്കോ പിശകുകൾക്കോ തലവെക്കാതെ രാജ്യതാത്പര്യങ്ങൾക്കായി നിൽക്കണം. അല്ലെങ്കിൽ 2024നപ്പുറം പാർട്ടി ഉണ്ടാകില്ല’, അനിൽ കെ ആന്റണി ട്വീറ്റിൽ കുറിയ്ക്കുന്നു.

ബിജെപി അനുകൂല പരാമർശങ്ങളുടെ പേരിൽ മുൻപും വിവാദമുണ്ടാക്കിയ ആളായിരുന്നു അനിൽ കെ ആന്റണി. ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍ ബിജെപി വാദം ഏറ്റെടുത്ത് സംസാരിച്ചതിനെതുടര്‍ന്ന് കോണ്‍ഗ്രസില്‍ വിവാദം പുകഞ്ഞിരുന്നു. അതിനു പിന്നാലെ അനിൽ കെ ആന്റണി കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News