യുവം പരിപാടിയിലെ പ്രസ്താവന; അനില്‍ ആന്റണിക്ക് സോഷ്യല്‍മീഡിയയില്‍ ട്രോളോട് ട്രോള്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ ഇടംപിടിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യുവം പരിപാടിയില്‍ അനില്‍ ആന്റണി നടത്തിയ പ്രസംഗത്തിലെ ഒരു പ്രസ്താവനയാണ്. പ്രസംഗത്തിനിടയില്‍ അനില്‍ ആന്റണി പറഞ്ഞ ഒരു പരാമര്‍ശം അബദ്ധമായതോടെയാണ് സോഷ്യല്‍മീഡിയ ട്രോളുകളുടെ പെരുമഴയായത്.

125 വര്‍ഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് നരേന്ദ്ര മോദിക്കുണ്ട് എന്ന പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി വ്യാപകമായി പ്രചരിച്ചത്. നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയ അനില്‍ ആന്റണിയെ പരിഹസിച്ച് രംഗത്തെത്തുന്നത്.

”നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ 140 കോടി ജനങ്ങളെ മുന്നോട്ട് കൊണ്ടുപോയി ഓരോ വ്യക്തിക്കും സാമൂഹികമായിട്ടും സാമ്പത്തികമായിട്ടും മുന്നേറാന്‍ അവസരങ്ങള്‍ കൊടുത്ത് ഇന്ത്യയെ അടുത്ത 125 വര്‍ഷത്തില്‍ വികസിത രാജ്യമാക്കി, ലോകരാജ്യങ്ങളില്‍ ഒരു വിശ്വ?ഗുരുവാക്കി മാറ്റാനുള്ള കാഴ്ചപ്പാട് മോദിക്കുണ്ട്. സബ് കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്”- എന്നായിരുന്നു അനില്‍ ആന്റണിയുടെ പ്രസംഗം.

ഇതിലെ സബ്കാ പ്രയാസ് എന്നതും ട്രോളിന് കാരണമായി. ഈ അടുത്ത കാലത്താണ് മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുടെ മകനായ അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News