എ കെ ആന്‍റണിയുടെ മകന്‍ അനില്‍ കെ ആന്‍റണി ബിജെപിയില്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനില്‍ കെ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നു. നേരത്തെ മൂന്ന് മണിക്ക് പ്രധാന നേതാവ് ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി വക്താക്കള്‍ അറിയിച്ചിരുന്നു. ഇത് അനില്‍ ആന്റണിയാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അനില്‍ ആന്റണിക്ക് പാര്‍ട്ടിയില്‍ അംഗത്വം നല്‍കി സ്വീകരിച്ചു. കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച ശേഷമാണ് അദ്ദേഹം കെ സുരേന്ദ്രനുമായി ബിജെപി ആസ്ഥാനത്ത് എത്തിയത്.

Also Read: സംസ്ഥാനത്ത് 8 ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത 

ബിബിസി ഡോക്യുമെന്ററി വിവാദത്തെ തുടര്‍ന്നാണ് കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്ന അനില്‍ ആന്റണി കോണ്‍ഗ്രസ് നേതൃത്വവുമായി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആരംഭിച്ചത്.

ബിബിസിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസിയെന്നും, ഇറാക്ക് യുദ്ധത്തിന്റെ തലച്ചോറായിരുന്നു മുന്‍ യു കെ വിദേശകാര്യസെക്രട്ടറി ജാക് സ്‌ട്രോയെന്നും അനില്‍ ആന്റണി ട്വീറ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News