നെറ്റ് പ്രാക്ടീസ് കൊണ്ടുമാത്രം സ്പിന്നിനെ നേരിടാന്‍ കഴിയില്ല; കോഹ്‌ലിയെ വിമർശിച്ച് കുംബ്ലെ

virat

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയതിന് പിന്നാലെ വിരാട് കോഹ്‌ലിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മോശം ഷോട്ട് സെലക്ഷനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകനും കളിക്കാരനുമായ അനില്‍ കുംബ്ലെ രംഗത്തെത്തിയിരിക്കുകയാണ്.

കോഹ്‌ലിയെ ഏറെ കാലമായി ആശങ്കപ്പെടുത്തുന്ന കാര്യമാണ് സ്പിന്‍ ബൗളിങ്. സ്പിന്നര്‍മാരെ നേരിടുന്നതില്‍ കോഹ്‌ലിയുടെ ദൗര്‍ബല്യത്തെ സാൻ്റ്നർ ഫലപ്രദമായി മുതലെടുക്കുകയായിരുന്നു എന്നും നെറ്റ് പ്രാക്ടീസ് കൊണ്ടുമാത്രം സ്പിന്നിനെ നേരിടാന്‍ കഴിയില്ല എന്നുമാണ് അനില്‍ കുംബ്ലെ പറഞ്ഞത്.ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുത്ത് കോഹ്‌ലി തന്റെ ദൗര്‍ബല്യത്തെ മറികടക്കാന്‍ ശ്രമിക്കേണ്ടതായിരുന്നുവെന്നും കുംബ്ലെ പറഞ്ഞു. മത്സരത്തില്‍ ഒരു റണ്‍സ് മാത്രമാണ് വിരാട് കോഹ്‌ലിക്ക് സ്‌കോര്‍ ചെയ്യാനായത്.

ALSO READ: ബ്ലാസ്റ്റേഴ്സിനെ തകർത്ത് ബെംഗളൂരു എഫ്സി

ന്യൂസിലാന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 259ന് മറുപടി പറഞ്ഞ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ വെറും 156 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News