അനിൽ സേവ്യർ പ്രചോദനമായി; സുഹൃത്തുക്കളും ബന്ധുക്കളുമടക്കം 34 പേർ മരണാനന്തരം ശരീരം ദാനം ചെയ്യും

Anil Xavier

മരണപ്പെട്ട ശിൽപ്പി അനിൽ സേവ്യറിനെ പ്രചോദനമാക്കി സുഹൃത്തുക്കളും ബന്ധുക്കളും മരണാനന്തരം ശരീരം ദാനം ചെയ്യും. സംവിധായകൻ ചിദംബരമടക്കം 34 പേരാണ് സ്വന്തം ശരീരം മരണശേഷം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടു നിൽക്കുന്നത്. ഓഗസ്റ്റ് 15-നാണ് ശിൽപ്പിയായ അനിൽ സേവ്യർ ഫുട്ബോള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. അദ്ദേഹത്തിൻ്റെ ആഗ്രഹ പ്രകാരം ശരീരം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറിയിരുന്നു.

Also Read: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്‌ സ്വന്തമാക്കി മുംബൈയിലെ രണ്ടു വയസ്സുകാരന്‍

ഇപ്പോൾ അതെ മാതൃക പിന്തുടർന്ന് അനിലിന്റെ കുടുംബവും സുഹൃത്തുക്കളും അടങ്ങുന്ന 34 പേരാണ് മരണ ശേഷം ശരീരം മെഡിക്കൽ പഠനത്തിന് വിട്ടു നൽകാൻ തീരുമാനിച്ചത്. കേരളത്തിൽ ആദ്യമായാണ് ഇത്രയധികം പേർ ശരീരം മെഡിക്കൽ പഠനത്തിന് വിട്ടു നിൽകുന്നത്.

Also Read: ‘പപ്പയും മമ്മിയും അക്ഷരാർഥത്തിൽ ഞെട്ടി, അവരുടെ യൗവനത്തിലെ നായകൻ വീട്ടിൽ’; നടൻ മധുവിന് പിറന്നാൾ ആശംസിച്ച് ചിന്താ ജെറോം

അങ്കമാലി ഓഡിറ്റോറിയത്തിൽ നടന്ന അനിൽ സ്മരണ ചടങ്ങിൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിന് സമ്മത പത്രം കൈമാറി. അനിലിന്റെ സഹപാഠിയായിരുന്ന രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയുടെയും അനിലിന്റെ അമ്മ അൽഫോൻസ സേവ്യറിന്റെയും സാന്നിധ്യത്തിലായിരുന്നു ശരീരദാന സമ്മതപത്രം കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News