എലത്തൂർ ട്രെയിൻ തീവെയ്പ്പ് സംഭവത്തിൽ ചോദ്യം ചെയ്യൽ പൂർത്തിയായാലേ പ്രതി കുറ്റം സമ്മതിച്ചോ ഇല്ലയോ എന്ന് പറയാൻ കഴിയുകയുള്ളൂവെന്ന് പൊലീസ് മേധാവി അനിൽ കാന്ത്. തീവ്രവാദ ബന്ധമടക്കമുള്ള കാര്യങ്ങൾ ഇപ്പോൾ പറയാറാട്ടില്ല. പ്രതി ഒറ്റക്കായിരുന്നോ ആക്രമണം നടത്തിയതെന്ന് പരിശോധിക്കേണ്ടതുണ്ട്. പൂർണ്ണ ചിത്രം ലഭ്യമായതിന് ശേഷമേ യുഎപിഎ ചുമത്തുന്നതടക്കമുള്ള കാര്യങ്ങൾ പറയാൻ കഴിയുള്ളൂ. പ്രതിയ്ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന കാര്യങ്ങൾ നിലവിൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
കേസിന്റെ എല്ലാ ഭാഗവും അന്വേഷണ സംഘം പരിശോധിക്കും. പ്രതി ചോദ്യം ചെയ്യലിൽ പറയുന്നതെന്തും പരിശോധിക്കേണ്ടതുണ്ടെന്നും ഡിജിപി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം, കേന്ദ്ര അന്വേഷണ ഏജൻസികൾ, മഹാരാഷ്‌ട്ര പൊലീസ് എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് പ്രതിയെ പിടികൂടിയതെന്നും ഡിജിപി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here