ഒമ്പത് സംഗീത സംവിധായകരോ? കാത്തിരിപ്പിനൊടുവിൽ ‘അനിമല്‍’ നാളെ എത്തുന്നു

‘അനിമല്‍’ നാളെ ഇന്ത്യയൊട്ടാകെയുള്ള തീയേറ്ററുകളിലെത്തും. ബോളിവുഡ് സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്  ‘അനിമൽ’. രൺബീര്‍ കപൂര്‍ നായകനാകുന്ന ബിഗ്‌ ബജറ്റ് ചിത്രത്തിൽ തെന്നിന്ത്യൻ താരം രശ്‌മിക മന്ദാനയാണ് നായിക.

വമ്പൻ പരസ്യപ്രചാരണങ്ങളാണ് സിനിമയ്ക്ക് വേണ്ടി ഇന്ത്യയിലുടനീളം നടത്തിയത്. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് അനിമലിന്‍റെ സംവിധായകന്‍. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഇത്. ബോബി ഡിയോൾ ആണ് വില്ലാനായിട്ടെത്തുന്നത്. അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അമിത് റോയ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സംവിധായകൻ സന്ദീപ് റെഡ്ഡി തന്നെയാണ്. ചിത്രത്തിനായി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് പ്രീതം, വിശാല്‍ മിശ്ര, മനാന്‍ ഭരദ്വാജ്
, ശ്രേയാസ് പുരാണിക്, ജാനി, അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍, രാമേശ്വര്‍, ഗൗരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ്. ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി – സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ‘അനിമൽ’ നിർമ്മിക്കുന്നത്. 5 ഭാഷകളിലായിട്ടാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News