കുസാറ്റിൽ അനിമൽ ഹെൽത്ത് ശില്പശാല; രജിസ്റ്റർ ചെയ്യാം

CUSAT

കുസാറ്റ് നാഷണൽ സെൻ്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്ത് അന്താരാഷ്ട്ര ശിൽപ്പശാല സംഘടിപ്പിക്കും. ജനുവരി 16 മുതൽ 18 വരെയാണ് ശിൽപ്പശാല. അക്വാകൾച്ചർ മെഡിസിൻ ആൻഡ് അക്വാട്ടി ക് അനിമൽ ഹെൽത്ത് മാനേജ്‌മെന്റ് ഇൻ ഏഷ്യ പസഫിക് എന്നതാണ് വിഷയം. മത്സ്യക്കൃഷിയിലെ മരുന്നുകൾ, ജല ജീവികളുടെ ആരോഗ്യസംരക്ഷണം, സുസ്ഥിര മത്സ്യകൃഷി തുടങ്ങിയ വിഷയങ്ങളിലെ നൂതന പുരോഗതികളും വെല്ലു വിളികളും ചർച്ച ചെയ്യും.

Also Read: ‘മനോരമക്ക് കാര്യം മനസ്സിലായി ! മല പോലെ വന്നതൊടുവില്‍ ഒന്‍പതാം പേജില്‍ ചെറിയ വാര്‍ത്തയായി’; പരിഹസിച്ച് അഡ്വ കെ അനില്‍കുമാര്‍

പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, സാങ്കേതിക സെഷനുകൾ തുടങ്ങിയവ വഴി ഗവേഷകരും പ്രതിനിധികളും തമ്മിൽ മികച്ച ആശയവിനിമയം നടത്തുവാൻ ഈ ശിൽപ്പശാല അവസരമൊരുക്കും. ശിൽപ്പശാലയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഒക്ടോബർ 10 മുതൽ www.ncaah.ac.in ൽ ലഭിക്കും. ഇ-മെയിൽ: aquamap25@ncaah.ac.in

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here