അരിക്കൊമ്പന്റെ ചികിത്സയ്ക്കും സംരക്ഷണത്തിനും തടയായത് മൃഗസ്നേഹികളുടെ അതിരുകവിഞ്ഞ ഇടപെടലുകളാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ

അരിക്കൊമ്പൻ വിഷയത്തിൽ സർക്കാരിന്റെ ലക്ഷ്യം വേണ്ട ചികിത്സ നൽകി അരിക്കൊമ്പനെ സംരക്ഷണമൊരുക്കുകയെന്നത് തന്നെയായിരുന്നു. എന്നാൽ മൃഗസ്നേഹികളുടെ അതിരു കവിഞ്ഞ സ്നേഹവും ഇടപെടലുകളുമാണ് അതിനു തടയായതെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. അരിക്കൊമ്പനെ സംബന്ധിച്ച് തമിഴ്നാട് സർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. നിലവിൽ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയിച്ചിരിയ്ക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി . അമിതാവേശമാണ് ഇപ്പോഴത്തെ അവസ്ഥയെന്നും ഈ അതിരു കടന്ന ആവേശമാണ് പ്രശ്നമെന്നും മന്ത്രി പ്രതികരിച്ചു.

ആനയുടെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ആവശ്യത്തിന് തീറ്റയും വെള്ളവും ലഭിച്ചതോടെ അരിക്കൊമ്പൻ ശാന്തനാണെന്നും നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും തമിഴ്നാട് വനം വകുപ്പ് അറിയിച്ചു.കേരളാ – തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള അപ്പർ കോതയാർ മുത്തുകുഴി വനമേഖലയിലാണ് അരിക്കൊമ്പനെ തുറന്നു വിട്ടത്.നിലവിൽ അരിക്കൊമ്പൻ കോതയാർ ഡാമിന് സമീപമുള്ള മേഖലയിലാണുള്ളത്. റേഡിയോ കോളറിൽ നിന്ന് ലഭിച്ച സിഗ്നൽ പ്രകാരം അവിടെ നിന്നും I30 കിമീ സഞ്ചരിച്ചർ നെയ്യാറിലെത്താം.ഇത് സംബന്ധിച്ച് അതിർത്തി വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കി.ഇതോടെ 20 കിലോമീറ്റർ പരിധിയിൽ അരിക്കൊമ്പനെത്തിയാൽ വനം വകുപ്പിന് അറിയാൻ കഴിയും

കോതയാറിൽ നിന്ന് നെയ്യാർ മേഖലയിലേക്ക് അരിക്കൊമ്പൻ എത്താനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ട മുൻകരുതലുകൾ ഒരുക്കാൻ വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News