‘അനിമൽ’ നെറ്റ്ഫ്ലിക്സിൽ നിന്നൊഴിവാക്കണം; പ്രതിഷേധവുമായി താരങ്ങളും

കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ‘അനിമൽ’ എന്ന ചിത്രത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ചിത്രത്തിലെ കടുത്ത സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ചിത്രത്തിന്റെ റിലീസ് സമയം മുതലേ വലിയ തോതിൽ വിമർശനം നേരിട്ടിരുന്നു. ഒടിടിയിൽ റീലീസ് ചെയ്‌ത ചിത്രം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേരാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. സിനിമ കണ്ട പ്രേക്ഷകർ പലരും തങ്ങളുടെ അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കയുണ്ടായി.

ALSO READ: പെട്രോളുമായി ഭാര്യവീട്ടിലെത്തിയ യുവാവ് തീകൊളുത്തി ആത്മഹത്യചെയ്തു

‘‘ഞാനൊരു ഇന്ത്യക്കാരിയായ സ്ത്രീയാണ്. അനിമൽ എന്ന സിനിമ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. ഇതിൽ ഒരു ഇന്ത്യക്കാരനായ പുരുഷന് വിവാഹത്തിന് പുറത്ത് ബന്ധങ്ങളുള്ളതായി കാണിക്കുന്നു. ഇന്ത്യയുടെ സാംസ്കാരിക പൈതൃകമാണ് ഈ സിനിമയിലൂടെ മാറ്റിമറിക്കുന്നത്. ഈ രാജ്യത്തിന്റെ ഒരു ഭർത്താവിന് ഒരു ഭാര്യ എന്ന് ആശയത്തെയാണ് കളങ്കപ്പെടുത്തുന്നത്. ഇതിനെതിരെ ദയവായി നടപടിയെടുക്കുക.’’– എക്സ് പ്ലാറ്റ്ഫോമിൽ സിനിമ കണ്ട ഒരു പ്രേക്ഷക കുറിച്ചത്.

ALSO READ: യുപിയിൽ ഗവ.കോളജ് അധ്യാപകനെ മുറിയിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു; പ്രതികൾ അറസ്റ്റിൽ

അതേസമയം രാധിക ശരത്കുമാർ, ആർജെ ബാലാജി, ജാവേക് അക്തർ തുടങ്ങിയവരും സിനിമക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ചിത്രത്തെ പുകഴ്ത്തി സംസാരിച്ച് തൃഷയും രംഗത്ത് വന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ‘അനിമല്‍’ നിര്‍മിച്ചിരിക്കുന്നത്. ഹിന്ദിയ്ക്ക് പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News