കിങ് ഖാന് വേണ്ടി വീണ്ടും സംഗീതമൊരുക്കാനൊരുങ്ങി അനിരുദ്ധ്; ആവേശത്തോടെ ആരാധകര്‍

സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനു വേണ്ടി സംഗീതമൊരുക്കി ആരാധകരെ രോമാഞ്ചം കൊള്ളിക്കുന്ന സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. ഇരുവരുടെയും പുതിയ ചിത്രം വേട്ടയ്യന്‍ ആരാധകരില്‍ തരംഗമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ഇതിനിടെയാണ് അനിരുദ്ധ് തന്റെ പുതിയ പ്രൊജക്റ്റുകളെക്കുറിച്ച് ആമസോണ്‍ മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അതോടെ ആരാധകര്‍ ആ വിവരത്തിന് പിന്നിലായി. സംഗതി മറ്റൊന്നുമല്ല, ജവാനു ശേഷം കിങ് ഖാന്റെ പുതിയ ചിത്രത്തില്‍ അനിരുദ്ധ് ഒരിക്കല്‍ കൂടിയെത്തുന്നു. താന്‍ അടുത്ത വര്‍ഷം ഷാരൂഖ് ഖാന്റെ ഒരു ചിത്രം ചെയ്യുന്നുണ്ടെന്നാണ് അനിരുദ്ധ് വെളിപ്പെടുത്തിയത്.

ALSO READ: മമ്മൂട്ടി ഇന്റര്‍നാഷണല്‍ സിനിമയുടെ ഒരു ലൈബ്രറിയായിട്ടുണ്ട്, സിനിമ എന്‍ജോയ് ചെയ്യുകയാണെന്ന് മനസിലാകും: സുഹാസിനി

എന്നാല്‍ ചിത്രം ഏതാണെന്നോ, സംവിധായകന്‍ ആരാണെന്നോ അനിരുദ്ധ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഷാരൂഖിന്റെ അടുത്ത പ്രൊജക്ട് ഫിലിം മേക്കര്‍ സുജോയ് ഘോഷിനൊപ്പമാണെന്നാണ് ലഭിക്കുന്ന വിവരം. കിങ് എന്നായിരിക്കും ചിത്രത്തിന്റെ പേരെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തല അജിത്ത് നായകനായ വിടാമുയിര്‍ച്ചി അടുത്ത പൊങ്കലിന് തിയേറ്ററുകളില്‍ എത്തുമെന്നും അനിരുദ്ധ് അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തിന്റെ ഒരു അപ്‌ഡേറ്റും ലഭിക്കാതിരിക്കുന്ന സമയത്താണ് അനിരുദ്ധ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News