പ്രതിഫലത്തിൽ എ.ആർ റഹ്മാനെ പിന്നിലാക്കി സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദര്‍. റിപ്പോർട്ടുകൾ പ്രകാരം 10 കോടി രൂപയാണ് അനിരുദ്ധിന്റെ പ്രതിഫലം. എ.ആർ റഹ്മാൻ ഒരു പാട്ട് കമ്പോസ് ചെയ്യാൻ പ്രതിഫലമായി ആവശ്യപ്പെടുന്നത് ഏകദേശം 3 കോടിയോളം രൂപയാണെന്നാണ് ബോളിവുഡിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഈ റെക്കോർഡാണ് അനിരുദ്ധ് ഇപ്പോൾ മറികടക്കുന്നത്.
തെന്നിന്ത്യൻ സിനിമാ ലോകത്ത് മാത്രമല്ല ബോളിവുഡിലും സംഗീത സംവിധായകൻ അനിരുദ്ധ് ചർച്ചയായിരിക്കുകയാണ്. ഷാറൂഖ് ഖാനെ കേന്ദ്രകഥാപാത്രങ്ങളാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധാണ്. ചിത്രത്തിന്റെ ടീസർ പുറത്ത് ഇറങ്ങിയതോടെ അനിരുദ്ധിന്റെ സംഗീതവും ചർച്ചയായിട്ടുണ്ട്.
2012 ൽ പുറത്ത് ഇറങ്ങിയ ധനുഷ് ചിത്രമായ ‘ത്രീ’യിലൂടെയാണ് അനിരുദ്ധ് സിനിമാ സംഗീത സംവിധാനരംഗത്തേക്ക് ചുവടുവെക്കുന്നത്. ആദ്യ ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. എസ്. ആർ.കെയുടെ ജവാൻ കൂടാതെ വിജയുടെ ലിയോ, രജനികാന്ത് ചിത്രം ജയിലർ, ജൂനിയർ എൻ.ടി.ആറിന്റെ ദേവര, കമൽഹാസന്റെ ഇന്ത്യൻ 2, അജിത് ചിത്രം തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് സംഗീതമൊരുക്കുന്നത് അനിരുദ്ധാണ്.
Also Read: ഒരു പാട്ടിന് 3 കോടി ! പ്രതിഫലത്തിലും മുൻപിൽ എ.ആർ റഹ്മാൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here