ഏറെ നാളത്തെ കാത്തിരിപ്പ് ശേഷം തീയറ്ററിൽ എത്തിയ വിജയ് ചിത്രം ലിയോയുടെ വിശേഷങ്ങൾക്ക് ഇപ്പോഴും കുറവൊന്നുമില്ല. ഇപ്പോഴിതാ ലിയോയുടെ സംഗീതം നിർവഹിക്കുന്നതിന് അനിരുദ്ധ് രവിചന്ദർ വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകൾ ആണ് പുറത്ത് വരുന്നത്. 8 കോടി രൂപയാണ് അനിരുദ്ധ് ഇതിനായി വാങ്ങിയതെന്നാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം ഇതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.
എന്നാൽ മുൻപ് വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എ.ആർ.റഹ്മാനെ പിന്നിലാക്കി ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംഗീതജ്ഞൻ അനിരുദ്ധ് ആണെന്നാണ് വിവരങ്ങൾ ഉണ്ടായിരുന്നു.
അതേസമയം അനിരുദ്ധിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്ന ഷാറുഖ് ഖാന്റെ ജവാന് വേണ്ടി അനിരുദ്ധ് 10 കോടിയാണ് പ്രതിഫലം വാങ്ങിയത്. രജനികാന്ത് ചിത്രം ജയിലറിനു വേണ്ടി അനിരുദ്ധ് ഒരുക്കിയ ‘കാവാലാ’ പാട്ടും റെക്കോർഡുകൾ തകർത്ത് മുന്നേറിയിരുന്നു.
ALSO READ:ഗുജറാത്തില്‍ നൃത്തം ചെയ്യുന്നതിനിടെ പത്ത് പേര്‍ മരിച്ച സംഭവം: കാരണം വിശദീകരിച്ച് ആരോഗ്യവിദഗ്ധന്‍
അതേസമയം ലിയോയിലെ ഓര്‍ഡിനറി പേഴ്‌സണ്‍ എന്ന ഗാനം കോപ്പി അടിച്ചതാണെന്ന് സോഷ്യൽ മീഡിയ വ്യക്തമാക്കുന്നു. പ്രശസ്‌ത ഗായകൻ ഒറ്റ്‌നിക്കയുടെ വെയര്‍ ആര്‍ യു എന്ന ഗാനവുമായി ലിയോയിലെ ഗാനത്തിന് വലിയ സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതിനുള്ള തെളിവുകളും പലരും വ്യക്തമാക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here