‘തന്റെ മകള്‍ ക്രൂരയാണ്’; കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനിതയുടെ അമ്മ

തന്റെ മകള്‍ ക്രൂരയെന്ന് ഓയൂര്‍ കുട്ടിയെ കടത്തിയ കേസിലെ രണ്ടാം പ്രതി അനിതയുടെ അമ്മ.തട്ടിയെടുത്ത സ്വത്ത് തിരികെ ചോദിച്ചപ്പോള്‍ മരുമകന്‍ പത്മകുമാര്‍ തന്നെ ചവിട്ടി വീഴ്ത്തി. കുട്ടിയെ തട്ടിയത് ക്രൂരമായ പ്രവര്‍ത്തിയെന്നും അനിതയുടെ അമ്മ പറഞ്ഞു

Also Read: മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അധികാരത്തിലേക്ക്; തിരിച്ചടി നേരിട്ട് ഭരണപക്ഷം
ലോകത്ത് ആരെങ്കിലും ചെയ്യുന്നതാണൊ അവള്‍ ചെയ്തതെന്ന് അനിതയുടെ അമ്മ. 18ാം വയസില്‍ മകള്‍ വീടുവിട്ടിറങ്ങിപോയി പിന്നെ വിവാഹം ചെയ്തു നല്‍കി. സ്‌നേഹം നടിച്ച് തങ്ങളുടെ 13 സെന്റ് ഭൂമി പണയപ്പെടുത്തി. തിരികെ ചോദിച്ച് പോയ തന്നെ പത്മകുമാര്‍ ചവിട്ടുകയും ബന്ധുവിനെ പിടിച്ച് തള്ളുകയും ചെയ്‌തെന്ന് അനിതയുടെ അമ്മ പറഞ്ഞു. സ്വന്തം അച്ചന്‍ ആശുപത്രിയിലായപ്പോഴും മരിച്ചപ്പോഴും തിരിഞ്ഞ് നോക്കാത്ത മകളാണ് അനിതയെന്നും അമ്മ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News