ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ കേരളം ബദൽ മാതൃക ഉയർത്തണമെന്ന് ഡോ. അനിത റാംപാൽ

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ കേരളം ബദൽ മാതൃക ഉയർത്തണമെന്ന് ഡോ. അനിത റാംപാൽ. കേരളത്തിലെ നിലവിലുള്ള  വൊക്കേഷണൽ ഹയർസെക്കന്‍ഡറി സമ്പ്രദായം പൊളിച്ചെഴുതി  വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ പരിശീലനത്തിനും നൈപുണ്യ വികാസത്തിനും അവസരം എല്ലാവരിലേക്കുംഎത്തിക്കണമെന്നും വിദ്യാഭ്യാസ വിദഗ്ധയും ദില്ലി സർവ്വകലാശാല മുൻ പ്രൊഫസറുമായ ഡോ. അനിത റാംപാൽ പറഞ്ഞു.

സാമൂഹ്യ നീതിയിലും  ഗുണനിലവാരത്തിലും അധിഷ്ഠിതമായ പൊതുവിദ്യാഭ്യാസം ഉറപ്പാക്കുമ്പോൾ തന്നെ, ശാസ്ത്രീയ വിദ്യാഭ്യാസം സാമ്പത്തികവും സാമൂഹികവുമായി ഉയർന്നവർക്കും തൊഴിൽ പരിശീലം കഴിവുകുറഞ്ഞവർക്കും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും മാത്രമുള്ളതാണെന്ന ധാരണ കേരളത്തിലുമുണ്ട്. ഇത് ഒഴിവാക്കപ്പെടേണ്ടതാണെന്നും പൊതു താൽപര്യമുള്ള അക്കാദമിക് വിഷയങ്ങൾ എല്ലാവരിലേക്കുംഎത്തിക്കണമെന്നും ഡോ. അനിത റാംപാൽ പറഞ്ഞു.

തൊഴിലധിഷ്ഠിത വിദ്യഭ്യാസത്തോടുള്ള കേരളത്തിന്റെ കാഴ്ചപ്പാട് മാറേണ്ടതാണ്. നിലവിലുള്ള വൊക്കേഷണൽഹയർസെക്കൻഡറി സമ്പ്രദായം പൊളിച്ചെഴുതി  വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ പരിശീലനത്തിനും നൈപുണ്യവികാസത്തിനും അവസരം എല്ലാവരിലേക്കും എത്തിക്കണമെന്നും അനിത റാംപാൽ കൂട്ടിച്ചേർത്തു.

കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര കേരള പഠനകോൺഗ്രസിൽ ദേശീയ വിദ്യാഭ്യാസ നയം- ബദൽ സമീപനമെന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അനിത റാംപാൽ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News