‘എല്ലാത്തിനും നന്ദിയുണ്ട് മേജർ രവി സാർ’, ആര്യാസിൽ വച്ച് മേജർ രവിയും അനിയൻ മിഥുനും കണ്ടുമുട്ടിയപ്പോൾ

ഒരു നുണക്കഥ രാജ്യാന്തര വിഷയമായി ചർച്ച ചെയ്യപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ വൈറലായ വ്യക്തിയാണ് അനിയൻ മിഥുൻ. അന്ന് അയാളെ വൈറലാക്കിയതാകട്ടെ നടൻ മേജർ രവിയും. ഇപ്പോഴിതാ അനിയൻ മിഥുനും മേജർ രവിയും തമ്മിൽ ആര്യാസ് ഹോട്ടലിൽ വച്ച് കണ്ടുമുട്ടിയ അനുഭവമാണ് ചർച്ചയാകുന്നത്. മേജർ രവി സാറിനെ താൻ കണ്ടുവെന്നും എന്നാൽ അദ്ദേഹത്തിന് തന്നെ മനസിലായില്ലെന്നും പറഞ്ഞ് അനിയൻ മിഥുനാണ് വീഡിയോയിലൂടെ ഇക്കാര്യം പങ്കുവച്ചത്.

ALSO READ: കൊച്ചി തമ്മനത്ത് പൊട്ടിയ ജലവിതരണ പൈപ്പ്  പുന:സ്ഥാപിച്ചു, വൈകിട്ടോടെ ജലവിതരണം ആരംഭിക്കും

‘മേജർ രവി സാറിനെ കണ്ടപ്പോൾ ‍ഞാൻ അങ്ങോട്ട് പോയി എല്ലാത്തിനും താങ്ക്യു എന്ന് പറഞ്ഞു. എന്നെ അദ്ദേഹത്തിന് ആദ്യം മനസിലായില്ല. അതുകൊണ്ട് ‍ഞാൻ തന്നെ പറഞ്ഞു. ഇത് ഞാൻ അനിയൻ മിഥുൻ ആണ് എന്ന് പറഞ്ഞു. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും എനിക്ക് അദ്ദേഹത്തോട് താങ്ക്യുവും സ്നേഹമുണ്ട്’, വീഡിയോയിൽ അനിയൻ മിഥുൻ പറഞ്ഞത്.

ALSO READ: സിനിമ പകർത്തിയാൽ കടുത്ത പിഴ ; പുതിയ ചട്ടങ്ങളടങ്ങിയ ബിൽ പാസാക്കി

ബിഗ് ബോസ് സീസൺ 5 ലായിരുന്നു അനിയൻ മിഥുൻ ഒരു പട്ടാള നുണക്കഥ പറഞ്ഞതും അതുമായി ബന്ധപ്പെട്ട് ബിഗ് ബോസ് ഹൗസിലും പുറത്തും വലിയ വിവാദങ്ങൾ ഉടലെടുത്തതും. തനിക്ക് സന എന്ന് പേരുള്ള ഒരു കാമുകി ഉണ്ടായിരുന്നുവെന്നും അവൾ നെറ്റിയിൽ വെടികൊണ്ട് മരിച്ചുവെന്നും മിഥുൻ പറഞ്ഞിരുന്നു. കഥ വലിയ രീതിയിൽ വിവാദമായതോടെ മേജർ രവി വിഷയത്തിൽ പ്രതികരിക്കുകയും എൻ ഐ എ കേസ് ഏറ്റെടുക്കുമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് താൻ പറഞ്ഞ കഥ കള്ളമായിരുന്നു എന്ന് മിഥുൻ തന്നെ സമ്മതിക്കുകയും വിവാദങ്ങൾ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News