അനിയൻ മിഥുൻ തൻ്റെ അനിയനല്ല; വെളിപ്പെടുത്തലുമായി അവതാരകൻ മിഥുൻ

മലയാളത്തിലെ ഒരു സ്വകാര്യ ചാനലിൽ നടക്കുന്ന റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് മത്സരാർത്ഥിയായ അനിയൻ മിഥുനുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവം. അതിനിടയിൽ അവതാരകനും നടനുമായ മിഥുൻ രമേശ് പങ്കുവച്ച പോസ്റ്റും വ്യാപകമായ ചർച്ചക്ക് വഴിവെച്ചിരിക്കുകയാണ്.

Also Read: 18കാരന് മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി വിദേശിക്ക് അവയവദാനം; ലേക്‌ഷോര്‍ ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ കേസ്

തൻ്റെ അനിയന്റെ പേര് നിഥിൻ രമേശ് എന്നാണ്. അനിയൻ മിഥുൻ തൻ്റെ അനിയൻ അല്ല എന്നാണ് മിഥുൻ രമേശ് തൻ്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ കുറിച്ചിരിക്കുന്നത്. നിഥിനൊപ്പമുള്ള ഫോട്ടോയും മിഥുൻ ഷെയർ ചെയ്തിട്ടുണ്ട്. മിഥുൻ്റെ കമൻ്റിന് നിരവധി ആളുകളാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. “അനിയന്‍ മിഥുൻ എന്നാണ് അല്ലാതെ മിഥുന്റെ അനിയന്‍ എന്നല്ല” എന്ന തരത്തിലൊക്കെ എന്നിങ്ങനെ ആണ് പോസ്റ്റിന് ലഭിച്ചിരിക്കുന്ന കമൻ്റുകൾ.

Also Read: ബൈക്കിന്റെ പൂജ നടത്തുന്നതിനായി ഗംഗാനദിയിലേക്ക് പോയ 14കാരനെ മുതല കടിച്ചുകൊന്നു; മുതലയെ അടിച്ചുകൊന്ന് ബന്ധുക്കള്‍; വീഡിയോ

ഷോയുടെ ഇടയിൽ പാര കമാന്‍റോ ആയ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവർ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നുമൊക്കെ അനിയന്‍ മിഥുന്‍ പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ആ ദിവസം മുതൽ തന്നെ ഇതിനെതിരെ ചോദ്യങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. പിന്നാലെ വിഷയത്തില്‍ ചോദ്യങ്ങളുന്നയിച്ച് ഷോ അവതാരകനായ മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. പാര കമന്‍റോയില്‍ ഒരു ലേഡി ഇല്ലെന്ന് മോഹന്‍ലാല്‍ തീര്‍ത്ത് പറഞ്ഞിരുന്നു. 1992 മുതലാണ് സ്ത്രീകളെ സായുധ സേനയില്‍ ചേർക്കാൻ തുടങ്ങിയത്. അത് അഡ്മിനിസ്ട്രേഷന്‍, മെഡിക്കല്‍ തുടങ്ങിയ മേഖലകളിലേക്കായിരുന്നു. അല്ലാതെ ആര്‍ട്ടലറി ഇന്‍ഫെന്‍ററി എന്നിവയില്‍ ഒന്നും അല്ലെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News