തമിഴിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി മലയാളികളുടെ പ്രിയപ്പെട്ട സംവിധായിക അഞ്‍ജലി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായികയാണ് അഞ്‍ജലി മേനോൻ. മലയാളത്തിൽ നിരവധി സിനിമകൾ ചെയ്തിട്ടുള്ള അഞ്ജലി ഇപ്പോൾ തമിഴ് സിനിമ സംവിധത്തിലേക്ക് കടക്കുകയാണ്. സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയും ഉണ്ടാകണമെന്ന് അഞ്ജലി കുറിച്ചു. നമുക്ക് ഒരുമിച്ച് മനോഹരമായ ഒരു സിനിമ ഒരുക്കാം എന്നും അഞ്‍ജലി പറഞ്ഞു.കെആര്‍ജി സ്റ്റുഡിയോയാണ്ചിത്രത്തിന്റെ നിര്‍മാണം.

ALSO READ: ഹൈവേകളില്‍ ട്രാക്ടര്‍ ട്രോളികള്‍ ഉപയോഗിക്കാനാവില്ല; കര്‍ഷകരോട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

അഞ്‍ജലി മേനോൻ അവസാനമായി സംവിധാനം ചെയ്തത്. ഒടുവിൽ എത്തിയ ചിത്രം വണ്ടര്‍ വുമണാണ്. കേരള കഫേ എന്ന ആന്തോളജി ചിത്രത്തിലെ ഹാപ്പി ജേര്‍ണിയിലൂടെയാണ് അഞ്‍ജലി മേനോൻ മലയാളത്തിലേക്കെത്തുന്നത്. പിന്നീട് മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡേയ്‍സ് എന്നീ ഹിറ്റ് ചിത്രങ്ങളും അഞ്ജലിയുടേതായി ശ്രദ്ധിക്കപെട്ടു.

ബാംഗ്ലൂർ ഡെയ്സ് മലയാളത്തിലെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു. ഈ ചിത്രത്തിനുശേഷം 2018ല്‍ കൂടെ എന്ന ചിത്രവും സംവിധാനം ചെയ്തു. കൂടെയാണ് അഞ്ജലിയുടെ അവസാനമായി തിയേറ്ററുകളിൽ എത്തിയ ചിത്രം.

ALSO READ: മലയാറ്റൂരിലെ ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News