“തൊട്ടടുത്ത് നിൽക്കുന്നത് മമ്മൂക്കയാണ്; അതുകൊണ്ട് രണ്ടും കല്പിച്ചങ്ങിറങ്ങി”: ടർബോയിലെ അനുഭവം പങ്കുവച്ച് അഞ്ജന ജയപ്രകാശ്

പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ ആ കരുത്തുറ്റ ഹംസധ്വനിയുടെ അടുത്ത ചുവടുവയ്പ്പ് രണ്ടും കൽപ്പിച്ചായിരുന്നു. മലയാള സിനിമയിലേക്കെത്തുന്ന ആരും ആഗ്രഹിച്ചു പോകുന്ന ആ റോളിലേക്ക് അഞ്ജന ചുവടുറപ്പിക്കുകയായിരുന്നു. ടർബോയിലെ ഇന്ദുലേഖ കുറച്ചുകൂടെ സീരിയസ് കഥാപാത്രമാണെങ്കിലും തന്നെ കംഫോർട്ടബിൾ ആക്കാൻ എല്ലാവരും ശ്രമിച്ചുവെന്ന് അഞ്ജന ജയപ്രകാശ് പറയുന്നു. ടർബോയുടെ സെറ്റിൽ വച്ചാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നത്. അത് ഷൂട്ട് ഇല്ലാത്തതുകൊണ്ട് തന്നെ സാക്ഷാൽ മമ്മൂട്ടിയുടെ ലൂക്കിലായിരുന്നു. കണ്ടപ്പോൾ തന്നെ ‘ഹംസധ്വനിയെ’ അറിയാം എന്ന് പറഞ്ഞു. അതോടെ ഹാപ്പിയായി.

Also Read: നിങ്ങള്‍ ക്യൂവിലാണ്…! എവറസ്റ്റില്‍ ‘ട്രാഫിക് ജാം’; വൈറല്‍ വീഡിയോ

ആദ്യ ദിവസം സത്യത്തിൽ ഞാൻ മമ്മൂക്കയെ കുറെ നേരം നോക്കി നിന്നു. ഷൂട്ടിന്റെ സമയത്തും പ്രമോഷന്റെ പ്രമോഷന്റെ ഭാഗവുമായി നല്ല ക്വാളിറ്റി ടൈം മമ്മൂക്കയോടൊപ്പം കിട്ടി. എല്ലാവരും പറയും പോലെ ഞാനും മമ്മൂക്കയെ കണ്ടപ്പോൾ ഒന്ന് ഞെട്ടി നിന്നിരുന്നു. ഒരുമിച്ചഭിനയിച്ച് തുടങ്ങിയപ്പോൾ ഒക്കെയായി. ആദ്യത്തെ പേടി കൊണ്ട് സംശയങ്ങൾ ചോദിയ്ക്കാൻ ഞാൻ ഒന്ന് മടിച്ചുനിന്നിരുന്നു. എന്നാൽ മമ്മൂക്ക തന്നെ ഇങ്ങോട്ട് വന്ന് നിർദേശങ്ങൾ പറയുകയും എന്നെ കംഫോർട്ടബിൾ ആക്കുകയും ചെയ്യുകയായിരുന്നു.

Also Read: 41ാം വയസില്‍ ആ രോഗം കണ്ടെത്തി, ഇനി മാറാന്‍ സാധ്യതയില്ലെന്ന് ഫഹദ് ഫാസില്‍; എഡിഎച്ച്ഡിയെ കുറിച്ചറിയാം

വളരെയധികം സ്ക്രീൻ പ്രസൻസ് ഉള്ള നടനാണ് മമ്മൂക്ക. അതുകൊണ്ട് തന്നെ ബാക്കി കാര്യങ്ങളെല്ലാം മറന്ന് സംവിധായകൻ പറയുന്നത് തന്നെ ചെയ്യാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സ്റ്റണ്ട് സീനുകളെല്ലാം നല്ലപോലെ ഭയപ്പെടുത്തി. ഹാർനസ് ഉപയോഗിച്ച് പോകുന്ന സീനൊക്കെ എനിക്ക് പുതിയ അനുഭവമായിരുന്നു. അതുകൊണ്ട് തന്നെ ആക്ഷൻ സീനുകൾ ചെയ്യുമ്പോൾ നല്ല പേടിയുണ്ടായിരുന്നു. അപ്പുറത്ത് ഡ്യൂപ് പോലുമില്ലാതെ ഫൈറ്റ് ചെയ്യാൻ റെഡിയായി നിൽക്കുന്ന മമ്മൂക്കയല്ലേ. അതുകൊണ്ട് പിടിച്ചുനിന്നല്ലെ പറ്റൂ എന്നും നടി പറയുന്നു.

മിഥുന്‍ മാനുവല്‍ തോമസിന്റെ രചനയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ തിയേറ്ററുകളിലെത്തിയത് ഈ മാസം 23-നാണ്. വമ്പന്‍ ആക്ഷന്‍ രംഗങ്ങളും ചെയ്‌സ് രംഗങ്ങളുമാണ് ചിത്രത്തിന്റെ വലിയ പ്രത്യേകത. റിലീസ് ചെയ്ത് വെറും നാലുദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍ 52.11 കോടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News