വിഷാദ രോഗത്തെക്കുറിച്ചും താൻ കടന്നുവന്ന അതിന്റെ ഇരുണ്ട ദിനങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഗായിക അഞ്ജു ജോസഫ്. പനിയോ ജലദോഷമോ ഒക്കെ വന്നാല്‍ നമ്മള്‍ ഒളിച്ചുവെക്കാതെ ചികിത്സിക്കാറില്ലേ. അതുപോലെ തന്നെയാണ് മാനസികാരോഗ്യവുമെന്ന് അഞ്ജു പറയുന്നു. ചികിത്സ വേണ്ടിടത്ത് അത് നൽകണമെന്നും, സൈഡ് എഫക്ടുകളെ കരുതി ചികിത്സ എടുക്കാതെ ഇരിക്കരുതെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗായിക പറയുന്നു.
ALSO READ: പായസം കുടിക്കാന്‍ തോന്നുന്നുണ്ടോ ? സിംപിളായി ഒരു ഇളനീര്‍ പായസം തയ്യാറാക്കാം
‘ആറേഴു കൊല്ലം മുമ്പേ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നയാളാണ് ഞാന്‍. അന്നു പക്ഷേ, ചികിത്സയൊന്നും ആവശ്യമായി വന്നില്ല. തെറാപ്പി എടുക്കുകയും ശരിയായ കൗണ്‍സിലിങ് എടുക്കുകയും ചെയ്തതുകൊണ്ട് വിഷാദരോഗത്തിലേക്ക് പോയില്ല. എന്റെ ലക്ഷണങ്ങള്‍ കണ്ട് വിദഗ്ധസഹായം സ്വീകരിച്ചാല്‍ നന്നായിരിക്കുമെന്ന് പറയുന്നത് സുഹൃത്തുക്കളാണ്. വെറുതെ ഒരു വിഷമം വരുമ്പോഴൊക്കെ എനിക്ക് ഡിപ്രഷനാണെന്നു പറയുന്ന ആളുകളെ കണ്ടിട്ടുണ്ട്. അതൊന്നുമല്ല വിഷാദരോഗം. ക്ലിനിക്കല്‍ ഡിപ്രഷന്‍ എന്നത് ഗൗരവത്തോടെ കാണേണ്ട സംഗതിയാണ്. ക്ലിനിക്കല്‍ ഡിപ്രഷന്‍ ഉള്ളവര്‍ക്കെല്ലാം തന്നെ ഒരേ ലക്ഷണങ്ങള്‍ ആകണമെന്നും ഇല്ല. ഈ അവസ്ഥ തിരിച്ചറിയുക എന്നതും വലിയൊരു കടമ്പയാണ്. എന്റെ ഏറ്റവും അടുത്ത സുഹൃദ്‌വലയത്തിലെ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമേ പെരുമാറ്റത്തിലെ അസ്വാഭാവികത തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നുള്ളു. ബാക്കിയുള്ളവരുടെ മുമ്പില്‍ ചിരിച്ചു കളിച്ചു നടക്കുകയായിരുന്നു’, അഞ്ജു പറയുന്നു.
ALSO READ: മണിപ്പൂർ കലാപം: ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 10 പേരെ സി ബി ഐ അറസ്റ്റ് ചെയ്തു
അഞ്ജു ജോസഫിന്റെ വാക്കുകൾ:
ഒന്നാമത് നമ്മുടെ സ്‌കൂളുകളിലൊന്നും മാനസികാരോഗ്യത്തെക്കുറിച്ച് കൃത്യമായ അവബോധം നല്‍കുന്ന പഠനരീതി ഇല്ല. ചരിത്രവും ഭൂമിശാസ്ത്രവും കണക്കുമൊക്കെ പഠിക്കുന്നതുപോലെ തന്നെ ദൈനംദിന ജീവിതത്തില്‍ ഉപകാരപ്പെടുന്ന മാനസികാരോഗ്യം സംബന്ധിച്ച വിഷയങ്ങളും പഠിപ്പിക്കണം. പ്രത്യേകിച്ച് വിഷാദരോഗം സംബന്ധിച്ച ആത്മഹത്യയൊക്കെ കൂടുന്ന കാലമാണ്, അതിന് സ്‌കൂളുകളില്‍ മാറ്റം വന്നേ പറ്റൂ. ഇപ്പോഴത്തെ തലമുറ കുറച്ചുകൂടി തുറന്ന മനസ്സോടെ ഇത്തരം വിഷയങ്ങളെ സമീപിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. കുറച്ചുകാലം കൂടി കഴിയുന്നതോടെ മാറ്റങ്ങള്‍ ഇനിയും വരുമെന്നു കരുതുന്നു. പിന്നെ വിഷാദരോഗം ഉണ്ടെങ്കില്‍ മാത്രമേ തെറാപ്പിസ്റ്റിനെ കാണാവൂ എന്നുമില്ല. വീട്ടുകാരോടും സുഹൃത്തുക്കളോടും ഒന്നും തുറന്നു പറയാന്‍ കഴിയാതെ മനസ്സിനെ സമ്മര്‍ദത്തില്‍ ആഴ്ത്തുന്ന വിഷയം ഉണ്ടെങ്കില്‍ തെറാപ്പിസ്റ്റിനെ കണ്ട് അത് പങ്കുവെക്കാം. പിന്നെ നല്ലൊരു തെറാപ്പിസ്റ്റിനെ കിട്ടുക എന്നതും പ്രധാനമാണ്.
ഒരു സമയം വരെ കരയുന്നതിനെ ഞാനും ബലഹീനതയായാണ് കണ്ടിരുന്നത്. ഇപ്പോള്‍ ഞാനതിനെ പുല്‍കാന്‍ പഠിച്ചു. ഞാന്‍ സെന്‍സിറ്റീവ് ആയ ഒരു വ്യക്തി തന്നെയാണ്, അതിലെന്താണ് കുഴപ്പം എന്ന് ചിന്തിക്കാന്‍ തുടങ്ങി. എന്റെ സുഹൃത്തുക്കള്‍ പലരും ഞാന്‍ കരയുന്നത് കണ്ടിട്ട് നീ ഒട്ടും സ്‌ട്രോങ് അല്ല ഈ മനോഭാവം മാറണം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ആത്മവിശ്വാസവും ആത്മാഭിമാനവുമൊക്കെ നഷ്ടമായ സമയമായിരിക്കും വിഷാദത്തിലൂടെ കടന്നുപോകുന്നത്. അത്തരം ഘട്ടങ്ങളില്‍ കരയുമ്പോള്‍ കുറ്റപ്പെടുത്തുന്നത് വീണ്ടും തകര്‍ക്കുകയേ ഉള്ളു. എന്തു കാര്യം കേട്ടാലും കല്ലുപോലെ കരയാതിരിക്കുന്നു എന്നത് ബോള്‍ഡ്‌നസ്സ് അല്ല. കരഞ്ഞു എന്നുകരുതി നിങ്ങള്‍ ഒട്ടും സ്‌ട്രോങ് അല്ലാതാകുന്നില്ല. ആണ്‍കുട്ടികളുടെ കണ്ണിലും കണ്ണീരുണ്ട്, അവര്‍ക്ക് അത് പ്രകടിപ്പിക്കാന്‍ തോന്നുന്നെങ്കില്‍ അത് ചെയ്യട്ടെ എന്നാണ് പറയാനുള്ളത്.
ALSO READ: തക്കാളി മുറിച്ചിടാതെ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ; കറികള്‍ക്ക് ലഭിക്കും കൂടുതല്‍ രുചി
സമൂഹികമാധ്യമം വളരെയധികം ടോക്‌സിക്കും ആയിട്ടുണ്ട്. ആളുകളോട് കുറച്ചുകൂടി മര്യാദയോടെ ഇടപഴകാന്‍ ശീലിക്കാം. ഇത്രയധികം സാക്ഷരരായ, സമാന്യബോധം ഉണ്ടെന്നു പറയുന്ന ജനങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു എന്നോര്‍ത്ത് അതിശയിച്ചിട്ടുണ്ട്. ഇന്‍ബോക്‌സില്‍ ഒരിക്കല്‍ വന്ന മെസേജ് ഇപ്പോഴും മറക്കാനാവില്ല. പക്ഷേ, ആ കമന്റ് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു ദിവസത്തില്‍ പകുതിയും ഇതോര്‍ത്ത് ബാത്‌റൂമില്‍ ഇരുന്ന് കരഞ്ഞിട്ടുണ്ട്. അന്നുതൊട്ട് ഇനി സാമൂഹികമാധ്യമത്തിലെ കമന്റുകള്‍ വായിക്കില്ല എന്നുതന്നെ തീരുമാനിച്ചു. സംഭവത്തിൽ പരാതി കൊടുക്കണമെങ്കില്‍ അവരെ കാണിക്കാന്‍ പോലും മടി തോന്നുന്ന ഭാഷയിലുള്ള മെസേജ് ആയിരുന്നു അത്. ഒറ്റയ്ക്ക് ജീവിക്കുന്ന ആളുകള്‍ എന്ന രീതിയില്‍ വളരെയധികം അരക്ഷിതാവസ്ഥ അനുഭവപ്പെടും ഇതൊക്കെ കാണുമ്പോൾ.
ALSO READ: നൗഷാദ് ജീവിച്ചിരിപ്പുണ്ടോ എന്ന് സംശയം; അഫ്‌സാനയുടെ കസ്റ്റഡി അപേക്ഷ പൊലീസ് ഉടൻ നൽകില്ല
തെറാപ്പി സ്വീകരിച്ച് രണ്ടു മാസത്തോളം എടുത്താണ് ഞാന്‍ വീണ്ടും പഴയ അഞ്ജുവായി മാറിയത്. ആദ്യത്തെ തവണ വളരെ ശ്രമകരമായിരുന്നു. രണ്ടാമത്തെ തവണ ഞാന്‍ കുറച്ചുകൂടി എളുപ്പത്തില്‍ നേരിട്ടു. പലരും സൈഡ് എഫക്റ്റിന്റെ പേര് പറഞ്ഞാണ് മാനസികാരോഗ്യത്തിന് ചികിത്സ തേടാന്‍ മടിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഡോളോ തുടര്‍ച്ചയായി കഴിക്കുന്നത് വരെ അനന്തരഫലങ്ങള്‍ ഉണ്ടാക്കുന്നില്ലേ? ജീവിതമോ മരണമോ എന്ന സാഹചര്യം വരുമ്പോള്‍ തീര്‍ച്ചയായും മരുന്ന് എടുക്കില്ലേ? പ്രത്യേകിച്ച്, വിഷാദരോഗം മൂലമൊക്കെ ആത്മഹത്യ ചെയ്യുന്നവര്‍ എത്രയാണ്..! വിദഗ്ധ സഹായം തേടിയതിനു പിന്നാലെ ജീവിതം കുറച്ചുകൂടി എളുപ്പമായി. ആളുകളെ നേരിടുന്നതില്‍ പ്രശ്‌നമില്ലാതാവുകയും മുമ്പ് ചെയ്തിരുന്ന കാര്യങ്ങളൊക്കെ ഇഷ്ടത്തോടെ ചെയ്യാനും തുടങ്ങി. പ്രത്യേകിച്ച് സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ഭാഗത്തുനിന്നുള്ള പിന്തുണയും എളുപ്പമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here