ദൗത്യം ദുഷ്‌കരം; ഇന്നത്തെ തിരച്ചില്‍ അവസാനിച്ചു

അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിച്ചു. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെ ഒമ്പത് തവണ ഡൈവിങ് നടത്തിയിട്ടും ട്രക്കിന് അടുത്തെത്താന്‍ കഴിഞ്ഞില്ല. രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത് നദിയിലെ സീറോ വിസിബിലിറ്റിയാണ്. വെള്ളത്തിനടിയിലെ പാറക്കല്ലുകളും വെല്ലുവിളിയായി തുടരുകയാണ്. ഇന്നും ദൗത്യം അതീവ ദുഷ്‌കരമായിരുന്നു.

ALSO READ:മാനവീയം വീഥിയെപ്പറ്റി കെ മുരളീധരന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശം ഉടന്‍ പിന്‍വലിക്കണം: ഡിവൈഎഫ്‌ഐ

അതേസമയം അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ നാളെയും തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ അറിയിച്ചു. ഉന്നതതല യോഗം ചേര്‍ന്ന് നാളത്തെ തിരച്ചില്‍ സംബന്ധിച്ച് തീരുമാനമെടുക്കും. മാല്‍പെ ഡൈവിങ് നടത്തിയ പ്രദേശത്ത് മുള കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. മൂന്നാം തവണ നടത്തിയ ഡൈവില്‍ മാല്‍പെ ഒഴുകിപ്പോയി. ശരീരത്തില്‍ കെട്ടിയിരുന്ന വടം പൊട്ടിയതായിരുന്നു അപകടകാരണം. ഈശ്വര്‍ മല്‍പെയെ നാവിക സേന സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ലോഹ സാന്നിദ്ധ്യം കണ്ടെത്തിയ സ്ഥലത്തയിരുന്നു ഡൈവ് ചെയ്തത്.

ALSO READ:Swimming Olympics | പാരിസിലെ പൂളിൽ ആര് മുങ്ങിയെടുക്കും പൊന്ന് ? ; ഇന്ത്യയ്‌ക്കായി ഇറങ്ങുന്നത് ‘വെള്ളപ്പേടി’യുള്ള പ‍ഴയ കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News