അടിയൊഴുക്ക് ശക്തമായതിനാൽ ഇന്ന് ഡൈവിംഗ് നടത്തില്ല. നദിയിലെ അടിയൊഴുക്ക് രക്ഷതദൗത്യത്തിന് വെല്ലുവിളിയെന്ന് നാവിക സേന. പുഴയിൽ ഇറങ്ങിയുള്ള പരിശോധന ഉണ്ടാവില്ലെന്ന് വിവരം. അതേസമയം ഗംഗാവാലി പുഴക്കടിയിലുള്ളത് അര്‍ജുന്റെ ലോറി തന്നെയെന്ന് സ്ഥിരീകരണം. പുഴക്കടിയില്‍ ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പുഴക്കടിയിലുള്ളത് അര്‍ജുന്റെ ലോറി തന്നെയാണെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചത്.
ALSO READ: ഇന്ത്യ റിപ്പബ്ലിക്കാണ്, ഇനി ‘ദര്‍ബാര്‍’ എന്ന വാക്ക് രാഷ്ട്രപതി ഭവനില്‍ വേണ്ട…
പ്രദേശത്ത് നിന്നും 12 കിലോമീറ്റര്‍ അകലെ ജുഗ എന്ന സ്ഥലത്താണ് ലോറിയിലെ തടികള്‍ കണ്ടെത്താനായത്. പിഎ1 എന്നു രേഖപ്പെടുത്തിയിട്ടുള്ള തടികള്‍ ലോറി ഉടമ മനാഫ് തിരിച്ചറിയുകയായിരുന്നു. ദൗത്യം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനായി വൈകിട്ട് 6 മണിക്ക് ദൗത്യസംഘം മാധ്യമങ്ങളെ കാണുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കെ. സെയില്‍ അറിയിച്ചു.
ALSO READ: നദിക്കടിയില്‍ ലോറിയുടെ മൂന്ന് ഭാഗങ്ങളോ ? ; ആ വാര്‍ത്തയിലെ വസ്‌തുതയെന്ത്…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here