നീണ്ട ഒൻപത് നാളത്തെ തിരച്ചിലിന് ഒടുവിലാണ് ഗംഗാവലി പുഴയോട് ചേർന്ന മണൽതിട്ടയിൽ അർജുൻ ഉണ്ടെന്ന് നേവി കണ്ടെത്തുന്നത്. സോണാർ സ്കാനിങ്ങിൽ ലഭിച്ച രണ്ട് ശക്തമായ സിഗ്നലുകളാണ് ഈ കണ്ടെത്തലിലേക്ക് രക്ഷാദൗത്യ സംഘത്തെ നയിച്ചത്. ഈ രണ്ട് സിഗ്നലുകളാണ് ഇപ്പോഴും ഇനി വരാനിരിക്കുന്ന മണിക്കൂറിലെ തിരച്ചിലിലും സഹായകമാവുന്നത്. ആദ്യ സിഗ്നൽ കണ്ട സ്ഥലത്ത് അർജുന്റെ ലോറി ഉണ്ടെന്നാണ് നിലവിലെ നിഗമനം.
ഗംഗാവലി പുഴയോട് ചേർന്ന് മണ്ണിടിച്ചിലിൽ രൂപപ്പെട്ട മൺകൂനയിൽ 20 മീറ്ററോളം കടന്നു ചെന്നാലാണ് അർജുന്റെ ലോറി പുറത്തെത്തിക്കാൻ കഴിയുക. ഈ ട്രക്ക് പുഴയിൽ 15 മീറ്റർ ആഴത്തിലാണ് കിടക്കുന്നത്. ഈ ഭാഗത്തേക്ക് കൃത്യമായി തിരച്ചിൽ കേന്ദ്രീകരിക്കാൻ സുരക്ഷാ സംഘത്തിന് കഴിഞ്ഞു എന്നതാണ് അർജുൻ സുരക്ഷാ ദൗത്യത്തിൻ്റെ ഒൻപതാം ദിവസത്തിൽ ലഭിക്കുന്ന ശുഭകരമായ വാർത്ത.
ALSO READ: കല്യാണം ഓണ്‍ലൈനില്‍, പാകിസ്ഥാനി പങ്കാളിയെ കാണാന്‍ വ്യാജ രേഖകള്‍; യുവതിക്കെതിരെ മഹാരാഷ്ട്ര പൊലീസ്
അതേസമയം, ഗംഗാവലി പുഴക്ക് സമീപമുള്ള മൺതിട്ടയിൽ നിന്ന് കണ്ടെത്തിയ ട്രക്ക് അര്ജുന്റെതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബൂം എസ്കവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിലിന് ഒടുവിലാണ് ട്രക്ക് കണ്ടെത്തിയത്. പുഴയുടെ 20 മീറ്റർ അകെലയായി നേരത്തെ തന്നെ ട്രക്ക് കണ്ടെത്തിയിരുന്നു. കിർണാടക റവന്യൂ മന്ത്രി തന്നെ എക്സ് അക്കൗണ്ടിലൂടെ ഈ വിവരം പുറത്ത് വിട്ടിരുന്നു. അംഗോള അപകടം നടന്ന് ഒൻപതാം നാലാണ് അർജുന്റെ ലോറി കണ്ടെത്താനായത്. പതിനഞ്ച് അടി താഴ്ചയിലാണ് ലോറി ഉള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here