എല്ലാവരെയും കണ്ണീരിലാഴ്ത്തി ആൻ മരിയ യാത്രയായി. ഹൃദയാഘാതമുണ്ടായതിനേത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ആന്‍ മരിയ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 11.40 ഓടെയാണ് അന്തരിച്ചത് . ഇടുക്കി ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെയും ഷൈനിയുടെയും മകളാണ് ആൻ മരിയ. ജൂൺ ഒന്നിനു രാവിലെ ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ കുർബാനയിൽ പങ്കെടുക്കുന്നതിനിടെയാണ് ആൻമരിയക്ക് ഹൃദയാഘാതമുണ്ടായത്. സംസ്കാരം ഞായറാഴ്ച രണ്ടു മണിക്ക് ഇരട്ടയാർ സെന്റ് തോമസ് ദേവാലയത്തിൽ നടക്കും.
also read :അണയാതെ മണിപ്പൂര്‍ കലാപം: മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടു, നിരവധി വീടുകള്‍ അഗ്നിക്കിരയായി
പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുക്കവെ ഹൃദയാഘാതമുണ്ടായ ആന്‍ മരിയയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവിധ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും ട്രാഫിക് വിഭാഗത്തിന്റെയും സംയുക്ത പരിശ്രമത്താൽ രണ്ടരമണിക്കൂറെടുത്താണ് ആംബുലന്‍സില്‍ അമൃത ആശുപത്രിയിൽ എത്തിച്ചത്.
ആൻ മരിയയുടെ വിയോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അനുശോചനം രേഖപ്പെടുത്തി. ”നിനക്കായി നടത്തിയ പ്രാർത്ഥനകൾ വിഫലമായല്ലോ മോളെ … ജീവിതത്തിലേക്ക് മടങ്ങി വരാൻ നാട് വഴി ഒരുക്കിയെങ്കിലും വിധി അതിന് തടസ്സമായി. ആൻ മരിയ നിന്റെ പുഞ്ചിരി മനസ്സിൽ എന്നും മായാതെ നിൽക്കും … പ്രണാമം …”ഇങ്ങനെയാണ് അദ്ദേഹം കുറിച്ചത്. ആൻ മരിയയുടെ ചികിത്സയ്ക്ക് വേണ്ടുന്ന ക്രമീകരണങ്ങളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഒപ്പമുണ്ടായിരുന്നു. മന്ത്രി ഇടപെട്ടാണ് ആംബുലൻസിന് വേഗത്തിൽ കൊച്ചിയിലെത്താൻ വഴിയൊരുക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here