നാടിനെ സങ്കടക്കടലിലാഴ്ത്തി ആൻ റിഫ്റ്റയുടെ മരണം. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ആനിന്റെ അപ്രതീക്ഷിത മരണത്തിൽ നടുങ്ങിയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
ആൻ ഒരു കലാകാരി കൂടി ആയിരുന്നു. ചവിട്ടുനാടക പരിശീലകനും ആശാനുമായ അച്ഛൻ റോയി ജോർജുകുട്ടിയാണ് ആനിന്റെ ആദ്യ ഗുരു. ചവിട്ടുനാടകത്തിൽ താരമായിരുന്നു ആൻ. അച്ഛന്റെ പാത പിന്തുടർന്ന് നിരവധി ചവിട്ടുനാടകങ്ങളിൽ ഭാഗമായിട്ടുണ്ട്.
ALSO READ: സംഭവിച്ചത് അവിചാരിതമായ ദുരന്തം; മുഖ്യമന്ത്രി
കുട്ടിക്കാലത്തുതന്നെ വേദികളിൽ സജീവമായിരുന്ന ആൻ പിന്നീട് നായിക കഥാപാത്രങ്ങളിലും പ്രാവീണ്യം തെളിയിച്ചു. അച്ഛൻ റോയിയുടെ സംവിധാനത്തിൽ ഒട്ടേറെ ചവിട്ടുനാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ജോവാൻ ഓഫ് ആർക്ക്, കാറൽസ്‌മാൻ, വിശുദ്ധ ഗീവർഗീസ്, സെന്റ് സെബാസ്‌റ്റ്യൻ തുടങ്ങി ഒട്ടേറെ നാടകങ്ങളുടെ അഭിവാജ്യഘടകമായിരുന്നു ആൻ.
നാടിന് അഭിമാനമായിരുന്നു പഠനത്തിലും കലയിലും മികവ് തെളിയിച്ച ആൻ റിഫ്റ്റ.
കഴിഞ്ഞ ദിവസം കളമശ്ശേരി കുസാറ്റിൽ ക്യാമ്പസ് ടെക് ഫെസ്റ്റുമായി ബന്ധപ്പെട്ട പരിപാടിയോടനുബന്ധിച്ച് മഴ പെയ്തതിന് ശേഷം ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടിയാണ് നാടിനെ നടുക്കിയ മരണങ്ങൾ സംഭവിച്ചത്. അപകടത്തിൽ നാല് പേരുടെ ജീവനാണ് പൊലിഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here