ചുമന്ന സാരിയില്‍ തിളങ്ങി അന്ന ബെന്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അന്ന ബെന്‍. നിരവധി സിനിമകളിലൂടെ ചെറിയ കാലം കൊണ്ടു തന്നെ മുന്‍ നിര നായികമാരിലൊരാളായി മാറിയ താരം കൂടിയാണ് അന്ന. അന്ന ബെന്നിന്റെ സോഷ്യല്‍ മീഡിയില്‍ വരുന്ന ഫോട്ടോകളും പോസ്റ്റുകലുമൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോളിതാ ചുമന്ന സാരിയില്‍ അടിപൊളി ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അന്ന ബെന്‍. റെഡില്‍ ഗോള്‍ഡന്‍ വര്‍ക്കു വരുന്ന രീതിയിലാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്ലീവ്‌ലെസ് ബ്ലൗസിനൊപ്പമാണ് അന്ന സാരി അണിഞ്ഞിരിക്കുന്നത്. ഗോല്‍ഡന്‍ കളര്‍ ചോക്കറാണ് സാരിക്കൊപ്പം ധരിച്ചിരിക്കുന്നത്. ഗോള്‍ഡനില്‍ വൈറ്റ് സ്‌റ്റോണ്‍ വരുന്ന സ്റ്റഡ് കമ്മലും. വൈറ്റും ഗോള്‍ഡും കോമ്പിനേഷന്‍ മുത്തു പതിപ്പിച്ച വളയുമാണ് ഇട്ടിരിക്കുന്നത്. ഇടതു കൈയില്‍ ഗോള്‍ഡന്‍ കളര്‍ വാച്ചാണ് ധരിച്ചരിക്കുന്നത്.

പുട്ടപ്പ് ഹെയര്‍ സ്റ്റൈലാണ് സാരിക്കൊപ്പം ചെയ്തിരിക്കുന്നത്. സിംപിള്‍ മേക്കപ്പും കൂടെ ആയപ്പോള്‍ മൊത്തതില്‍  ഒരു എലഗെന്റ് ലുക്ക് വരുത്താന്‍ അന്ന ബെന്നിന് സാധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News