അമിത ജോലിഭാരത്തെ തുടർന്ന് മലയാളി യുവതി മരിച്ച സംഭവം: ഇവൈ കമ്പനിക്കെതിരെ മഹാരാഷ്ട്ര തൊഴിൽ വകുപ്പ് നടപടിയെടുത്തേക്കും

EY

അമിത ജോലിയെ തുടർന്ന് മലയാളി യുവതിയായ അന്ന സെബാസ്റ്റ്യൻ പേരയിൽ മരിച്ച സംഭവത്തിൽ പൂനെയിലെ ഏണസ്റ്റ് ആൻഡ് യങ് യൂണിറ്റിനെതിരെ മഹാരാഷ്ട്ര തൊഴിൽ വകുപ്പ് നടപടിയെടുത്തേക്കും. സംഭവത്തിൽ വിശദീകരണം നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടതിനെ തുടർന്നാണിത്.

ALSO READ; നേപ്പാളിൽ പ്രളയദുരിതം: മരണം 217 ആയി

അന്നയുടെ മരണം രാജ്യമൊട്ടാകെ വലിയ ചർച്ചയായതിന് പിന്നാലെ തൊഴിൽ വകുപ്പ് ഇവൈ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം ഇതിന് മറുപടി നൽകാൻ കമ്പനിക്ക് കഴിഞ്ഞില്ല. ഇതോടെയാണ് തുടർ നടപടിയിലേക്ക് മഹാരാഷ്ട്ര തൊഴിൽ വകുപ്പ് കടക്കുന്നത്. കമ്പനിക്കെതിരെ തൊഴിൽ വകുപ്പ് നേരിട്ട് നടപടി സ്വീകരിക്കുമെന്നാണ് അഡീഷണൽ ലേബർ കമ്മീഷണറെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നുണ്ട്.

ALSO READ; അതിദാരുണം: തായ്‌ലൻഡിൽ സ്കൂൾ ബസിന് തീപിടിച്ച് 25 വിദ്യാർഥികൾ മരിച്ചു

തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച പൂനെയിലെ യേർവാഡയിലുള്ള ഇവൈയുടെ ഓഫീസ് പരിശോധിച്ചപ്പോൾ 2007 മുതൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഷോപ്പ് ആക്‌ട് പ്രകാരം ലൈസൻസ് നേടുന്നതിൽ കമ്പനി പരാജയപ്പെട്ടതുൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നു.ഈ വർഷം ഫെബ്രുവരിയിൽ ഓൺലൈൻ ലൈസൻസിന് അപേക്ഷിച്ചതായി കമ്പനി അവകാശപ്പെട്ടെങ്കിലും, വിഷയത്തിൽ അവർ ഇതുവരെ വ്യക്തത നൽകിയിട്ടില്ല.പ്രതികരിക്കാൻ കമ്പനി മൂന്നോ നാലോ ദിവസത്തെ സമയം കൂടി ആവശ്യപ്പെട്ടപ്പോൾ, കൂടുതൽ സമയം അനുവദിക്കില്ലെന്നും ലേബർ കമ്മീഷണറേറ്റിൽ നിന്ന് ഉടനടി നടപടിയെടുക്കുമെന്നും അഡീഷണൽ കമ്മീഷണർ വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY: MAHARASHTRA LABOUR DEPARTMENT TO TAKE ACTION AGAINST EY COMPANY OVER THE DEATH OF ANNA SEBASTIAN PERAYIL

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News