തമിഴ് നാട്ടിൽ കോളിളക്കം സൃഷ്ട്ടിച്ച അണ്ണാ സർവകലാശാല ക്യാമ്പസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെ, ഗവർണർ ആർഎൻ രവിയുമായി നടനും തമിഴ് വെട്രി കഴകം നേതാവുമായ വിജയ് കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ വനിതാസുരക്ഷയുമായി ബന്ധപ്പെട്ട് ഗവർണർക്ക് ടിവികെയുടെ പരാതി നൽകാണാന് വിജയ് ഗവർണറെ കാണാൻ എത്തിയത്. പ്രകൃതി ദുരന്തങ്ങളിൽ പെട്ടവർക്ക് സഹായം നൽകാനും സർക്കാർ തയാറായിട്ടില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഇക്കഴിഞ്ഞ ഡിസംബർ 23ന് രാത്രി 8 മണിയോടെയാണ് അണ്ണാ സർവകലാശാല ക്യാമ്പസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിനി ബലാത്സംഗത്തിനിരയായത്. സുഹൃത്തിനൊപ്പം പള്ളിയിൽ പോയി മടങ്ങി വന്ന പെൺകുട്ടിക്കെതിരെ കോട്ടുപുരം സ്വദേശി ജ്ഞാനശേഖരൻ്റെ നേതൃത്വത്തിലുള്ള സംഘം ക്രൂര പീഡനം നടത്തുകയായിരുന്നു. പെൺകുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയതിനു ശേഷമായിരുന്നു പീഡനം.
ALSO READ; യുകെയിൽ കാണാതായ മലയാളി യുവതിയുടേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തി
നേരത്തെ സംഭവം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് വിജയ് എക്സിൽ കുറിച്ചിരുന്നു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. വനിതകളുടെ സുരക്ഷക്കായി കൂടുതൽ സംവിധാനങ്ങൾ ഒരുക്കണമെന്നും എമർജൻസി ബട്ടണും സിസിടിവി ക്യാമറയും ഉൾപ്പെടുത്തിയ സ്മാർട്ട് പോളുകൾ സ്ഥാപിക്കണമെന്നും നടൻ ആവശ്യപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here