വിജയുടേത് ‘കിച്ചടി രാഷ്ട്രീയം’; ടിവികെയെ പരിഹസിച്ച് അണ്ണാമലൈ

Annamalai Mocks Vijay's Party

‘രസവും തൈരും സാമ്പാറും കൂട്ടിക്കലർത്തിയ കിച്ചടി രാഷ്ട്രീയം’ ആണ് വിജയുടേത് എന്ന പരിഹാസവുമായി തമിഴ്‌നാട് ബിജെപി പ്രസിഡൻ്റ് കെ അണ്ണാമലൈ. തമിഴഗ വെട്രി കഴകം സ്വീകരിച്ച പ്രത്യയശാസ്ത്ര സമീപനത്തെയാണ് കിച്ചടി രാഷ്ട്രീയം എന്ന പരാമർശത്തിലൂടെ അണ്ണാമലൈ പരിഹസിച്ചത്.

“ചിലത് ഈ പ്രത്യയശാസ്ത്രത്തിൽ നിന്നും, മറ്റ് ചിലത് വേറൊരു പ്രത്യയശാസ്ത്രത്തിൽ നിന്നും എടുക്കുക! ഈ നേതാവിൻ്റെയും മറ്റൊരു നേതാവിൻ്റെയും ഫോട്ടോ. ചില രാഷ്ട്രീയ പാർട്ടികൾ 10 നേതാക്കളുടെ ഫോട്ടോ ഇട്ടാൽ തങ്ങളെ വിമർശിക്കില്ലെന്ന് കരുതുന്നു. ഒരാൾക്ക് എങ്ങനെ രസവും, തൈര് സാധവും, സാമ്പാറും ഒരുമിച്ച് കലർത്താനാകും. ഒന്നുകിൽ രസം ചോറെന്നോ, തൈര് ചോറെന്നോ, സാമ്പാർ ചോറെന്നോ പറയണ്ടി വരും?”

Also Read: സുപ്രീംകോടതി കാത്തിരിപ്പ് കേന്ദ്രത്തിൽ തീപിടിത്തം

എന്നായിരുന്നു അണ്ണാമലൈയുടെ പരാമർശം. കൂടാതെ , “ഏത് പുതിയ വ്യക്തിയും രാഷ്ട്രീയത്തിലേക്ക് വന്നാൽ ഞങ്ങൾ സ്വാഗതം ചെയ്യും. അദ്ദേഹം വളരെ പ്രശസ്തനായ ഒരു നടനാണ്. ഉന്നതിയിൽ നിൽക്കുന്ന ഒരു വ്യക്തി. രാഷ്ട്രീയത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നതിൽ തെറ്റൊന്നുമില്ല.” എന്നു പറഞ്ഞു തന്റെ പ്രസ്താവനയിൽ ബാലൻസ് കണ്ടെത്താനും അണ്ണാമലൈ ശ്രമിക്കുന്നുണ്ട്.

Also Read: ആഗ്രഹിച്ചുനേടിയ പൊലീസ് കുപ്പായം; സ്വപ്ന ജോലിക്ക് ചാര്‍ജ് എടുക്കാനായി വരുന്നതിനിടെ വാഹനാപകടം, ഐപിഎസ്സുകാരന് ദാരുണാന്ത്യം

പെരിയാർ, അംബേദ്കർ, കാമരാജ്, വേലു നാച്ചിയാർ, അഞ്ജലൈ അമ്മാള് തുടങ്ങിയ നേതാക്കളെ പ്രത്യയശാസ്ത്ര സ്തംഭങ്ങളായി ഉയർത്തിക്കാട്ടിയാണ് വിജയ് ടി വി കെയുടെ പ്രഖ്യാപനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News