അന്നയുടെ മരണം: ഇ.വൈ ഓഫീസിന് നിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍ ഇല്ലെന്ന് കണ്ടെത്തല്‍

മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ പേരയില്‍ ജോലിചെയ്തിരുന്ന പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (ഇ.വൈ) ഓഫീസിന് മഹാരാഷ്ട്ര ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷനില്ലെന്ന് കണ്ടെത്തല്‍. ജോലിസമയത്തിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രധാന നിയമനിര്‍മാണമാണിത്. മഹാരാഷ്ട്ര അഡീഷണല്‍ ലേബര്‍ കമ്മീഷണറെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം പുറത്തുവിട്ടത്.

ALSO READ:വയനാട് നിവാസികളുടെ ദുരിതത്തിൽ കൈത്താങ്ങായി റിയാദിലെ കുരുന്നുകൾ ; ദുരിത ബാധിതർക്ക് കമ്മലുകളും,സമ്പാദ്യകുടുക്കകളും നൽകി

പൂനെയിലെ ഇ.വൈ. ഓഫീസില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ശൈലേന്ദ്ര പോളിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. ഇതിലാണ് ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷനില്ലെന്ന് കണ്ടെത്തിയത്. ജീവനക്കാര്‍ക്ക് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങളില്‍ പരമാവധി ഒമ്പതുമണിക്കൂറാണ് ദിവസവും ജോലിസമയം. ഇത് ആഴ്ചയില്‍ 48 മണിക്കൂറാണ്.

ALSO READ:കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സംസ്ഥാനത്ത് 2007 മുതല്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ്, 2024 ഫെബ്രുവരിയില്‍ മാത്രമാണ് രജിസട്രേഷന് അപേക്ഷ നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇത്രയും വര്‍ഷമായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവന്നിട്ടും അപേക്ഷ നല്‍കാനുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ഏഴുദിവസം അനുവദിച്ചിരുന്നതായും ശൈലേന്ദ്ര പോള്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇ.വൈ. തയ്യാറായിട്ടില്ലെന്ന് റോയിട്ടേഴ്സ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News