‘ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മതനിരപേക്ഷതയ്ക്ക് ചുക്കാന്‍ പിടിക്കുന്ന തീയാണ് ആനി രാജ’; ശ്രദ്ധേയമായി ഫേസ്ബുക്ക്കുറിപ്പ്

വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയെ കുറിച്ച് ഡോക്യുമെന്ററി സംവിധായകന്‍
അനീസ് കെ മാപ്പിള സമൂഹമാധ്യമങ്ങളില്‍ എഴുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. മണ്ഡലത്തില്‍ മുന്‍പ് മത്സരിച്ചവരുടെ ചരിത്രമുള്‍പ്പെടെ പങ്കുവെച്ചാണ് പോസ്റ്റ്.

ALSO READ ; കൊച്ചി പള്ളുരുത്തിയിൽ കുത്തേറ്റയാൾ മരിച്ചു

ജനതാദള്‍ എല്‍ഡിഎഫ്‌ന് ഒപ്പം നില്‍ക്കുന്ന കാലത്ത് കമ്പനി മൊതലാളി വീരേന്ദ്രകുമാറോ, സി എം ഇബ്രാഹിമോ ഒക്കെയായിരുന്നു ഞങ്ങളുടെ ലോകസഭാ സ്ഥാനാര്‍ഥികള്‍. അന്ന് പക്ഷെ വയനാടല്ല, കോഴിക്കോടാണ്. വയനാട് വന്നതിന് ശേഷം ഏറനാട്ടില്‍ നിന്നുള്ള സിപിഐക്കാര്‍ വന്ന് പേരിന് മത്സരിച്ച് പരാജയം ഏറ്റ് വാങ്ങിക്കൊണ്ടിരുന്നു എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ ; യുപിയിൽ എസ് പിക്ക് തിരിച്ചടി; എട്ട് രാജ്യസഭാ സീറ്റിൽ ബിജെപി

ഇത്തവണ പക്ഷെ കളി മാറുകയാണ്. കോണ്‍ഗ്രസ്സ് ദേശീയ രാഷ്ട്രീയത്തിന്റെ മുഖമാണ് രാഹുല്‍ എങ്കില്‍ (വയനാട് ഉപേക്ഷിച്ച് അങ്ങേര് പോവില്ലെങ്കില്‍) കണ്ണൂരിലെ ആറളമെന്ന കുടിയേറ്റ ഗ്രാമത്തില്‍ നിന്ന് യുവജന പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മതനിരപേക്ഷതയ്ക്ക് ചുക്കാന്‍ പിടിക്കുന്ന തീയാണ് ആനി രാജയെന്ന ആനി തോമസെന്നും രാഷ്ട്രീയം പറഞ്ഞുകൊണ്ടൊരു ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് വയനാട് കടക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം,

ജനതാദള്‍ ഘഉഎ ന് ഒപ്പം നില്‍ക്കുന്ന കാലത്ത് കമ്പനി മൊതലാളി വീരേന്ദ്രകുമാറോ, സി എം ഇബ്രാഹിമോ ഒക്കെയായിരുന്നു ഞങ്ങളുടെ ലോകസഭാ സ്ഥാനാര്‍ഥികള്‍. അന്ന് പക്ഷെ വയനാടല്ല, കോഴിക്കോടാണ്.
വയനാട് വന്നതിന് ശേഷം ഏറനാട്ടില്‍ നിന്നുള്ള സിപിഐക്കാര്‍ വന്ന് പേരിന് മത്സരിച്ച് പരാജയം ഏറ്റ് വാങ്ങിക്കൊണ്ടിരുന്നു. ഇത്തവണ പക്ഷെ കളി മാറുകയാണ്. കോണ്‍ഗ്രസ്സ് ദേശീയ രാഷ്ട്രീയത്തിന്റെ മുഖമാണ് രാഹുല്‍ എങ്കില്‍ (വയനാട് ഉപേക്ഷിച്ച് അങ്ങേര് പോവില്ലെങ്കില്‍) കണ്ണൂരിലെ ആറളമെന്ന കുടിയേറ്റ ഗ്രാമത്തില്‍ നിന്ന് യുവജന പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്ന് ഇടത് പക്ഷ രാഷ്ട്രീയത്തിന്റെ മതനിരപേക്ഷതയ്ക്ക് ചുക്കാന്‍ പിടിക്കുന്ന തീയാണ് ആനി രാജയെന്ന ആനി തോമസ്. രാഷ്ട്രീയം പറഞ്ഞുകൊണ്ടൊരു ലോകസഭാ തിരഞ്ഞെടുപ്പിലേക്ക് വയനാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News