പലസ്തീൻ ഐക്യദാർഢ്യ പരിപാടിയില്‍ പങ്കെടുത്തത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ. സമാധാനപരമായി നടത്തിയ ഐക്യദാർഢ്യപരിപാടിക്ക് നേരേയാണ് പോലീസിന്റെ നടപടിയെന്ന് ആനി രാജ പ്രതികരിച്ചു. വളരെ കുറച്ചുപേരാണ് പരിപാടിയിൽ പങ്കെടുത്തത്. ഒരു പ്രകോപനവും കൂടാതെ പൊലീസ് എല്ലാവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പലസ്തീൻ എന്ന് കേൾക്കുമ്പോൾ വിറളിപൂണ്ട മോദി സർക്കാരിന്റെ നടപടിയാണിതെന്നും, ഇസ്രയേലിനെ പ്രീതിപ്പെടുത്താൻ വേണ്ടിയാണെന്നും ആനി രാജ പറഞ്ഞു. മൃഗീയമയ നടപടിയെന്നും, പലർക്കും സാരമായി പരിക്കേറ്റിട്ടുണ്ടെന്നും ആനി രാജ കൂട്ടിച്ചേർത്തു.
നാഗസാക്കി ദിനത്തോട് അനുബന്ധിച്ച് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ പരിപാടിക്കിടെയായിരുന്നു സിപിഐ നേതാവ് ആനി രാജയ്ക്കെതിരെയുണ്ടായ ദില്ലി പൊലീസിന്റെ നടപടി. ഖാൻ മാർക്കറ്റ് പരിസരത്ത് വെച്ച് നടന്ന പരിപാടിക്കിടെ യാതൊരു പ്രകോപനവും കൂടാതെ അറസ്റ്റ് ചെയ്ത ആനി രാജയെയും പ്രവർത്തകരെയും വൈകിട്ട് അഞ്ചാരയോടെയാണ് വിട്ടയച്ചത്. പലസ്തീൻ എന്നു കേട്ടാലേ വിറളി കാട്ടുന്ന മോദി സർക്കാർ പൊലീസിനെ ഉപയോഗിച്ച് നടത്തിയ നടപടി ഇസ്രയേലിനെ പ്രീതിപ്പെടുത്താനാണെന്ന് ആനി രാജ പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here