‘രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, രണ്ടാമതൊരു മണ്ഡലത്തിൽ മത്സരിക്കുന്നെങ്കിൽ അത് ജനങ്ങളോട് പറയണമായിരുന്നു’: ആനി രാജ

രാഹുൽ ഗാന്ധിയുടെ റായിബറെലി സ്ഥാനാർഥിത്വത്തിൽ വിമർശനം ശക്തമാകുന്നു. രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചെന്നു സിപിഐ നേതാവ് ആനി രാജ വിമർശിച്ചു. രാഹുൽ ഗാന്ധി തോൽവി ഭയന്ന് ഓടിയെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. അതേസമയം ഇരുമണ്ഡലങ്ങളിലും രാഹുൽ ജയിക്കുന്ന സാഹചര്യമുണ്ടായാൽ ഏത് മണ്ഡലം നിലനിർത്തുമെന്നു വ്യക്തമാക്കാൻ കെ സി വേണുഗോപാലും തയ്യാറായില്ല.

ALSO READ: വില്‍പ്പനയില്‍ വര്‍ധന; പ്രഖ്യാപനവുമായി എം ജി മോട്ടോര്‍സ്

രണ്ടാമതൊരു മണ്ഡലത്തിൽ മത്സരിക്കുന്നെങ്കിൽ അത് ജനങ്ങളോട് പറയണമായിരുന്നുന്നെന്നും രാഹുൽ ഗാന്ധിയും യുഡിഎഫും മൗനം പാലിച്ചത് വയനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയെന്നുമാണ് സിപിഐ നേതാവും വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുകയും ചെയ്ത ആനി രാജ വിമർശിച്ചത്.

ALSO READ: സംസ്ഥാനത്ത് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശിച്ച് കെഎസ്ഇബി

അമേഠിയും, റായിബറെലിയും, വയനാടും പാർട്ടിക്ക് ഒരുപോലെ പ്രധാനപ്പെട്ട മണ്ഡലങ്ങൾ എന്ന് പ്രതികരിച്ച എഐസി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇരുമണ്ഡലങ്ങളിലും രാഹുൽ ജയിച്ചാൽ ഏത് മണ്ഡലം ഒഴിയുമെന്ന് പറയാൻ തയ്യാറായില്ല.

അതേസമയം അമേഠിയിൽ നിന്നുള്ള രാഹുലിന്റെ ചുവട് മാറ്റം തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുകയാണ് ബിജെപി. രാഹുൽ ഗാന്ധിക്ക് അമേഠിയിൽ മത്സരിക്കാൻ ഭയമെന്നും, ഭയന്ന് ഓടരുതെന്നാണ് രാഹുലിനോട് പറയാൻ ഉള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു. രാഹുലിന്റെ ചുവടുമാറ്റം തോൽവി സമ്മതമെന്നു അമേഠിയിലെ ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനിയും വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News