വയനാട് ലോക്‌സഭ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ആനി രാജയും യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍
ഗാന്ധിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.12 മണിയോടെ ആനി രാജയും ഉച്ചക്ക് 1:30ടെ രാഹുലും പത്രിക സമര്‍പ്പിച്ചു.എല്‍ ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും റോഡ് ഷോയായായി എത്തിയാണ് ആനിരാജയുടെ പത്രിക സമര്‍പ്പിച്ചത്.രാഹുലും നേതാക്കളും പത്രിക സമര്‍പ്പണത്തിന് മുന്‍പ് റോഡ് ഷോ നടത്തി.
കല്‍പറ്റയില്‍ നടത്തിയ റോഡ് ഷോയോടെ കളക്ടറേറ്റിലെത്തിയാണ് വരണാധികാരിയുമായ കളക്ടര്‍ക്ക് ആനി രാജ പത്രിക നല്‍കിയത്.സഹകരണ ബാങ്ക് പരിസരത്ത് ആരംഭിച്ച് എസ്‌കെഎംജെ സ്‌കൂള്‍ പരിസരത്ത് റോഡ് ഷോ സമാപിച്ചു. കുക്കി വിമോചക പോരാളിയും യുഎല്‍എയു ട്രൈബല്‍ വിമണ്‍സ് ഫോറം മണിപ്പൂര്‍ വൈസ് പ്രസിഡന്റ് ഗ്ലാഡി വൈഫേയി കുഞ്ചാന്‍, തമിഴ്‌നാട് ന്യൂനപക്ഷ കമ്മീഷന്‍ അംഗം തമീം അന്‍സാരി , സത്യമംഗലത്ത് നിന്ന് വീരപ്പന്‍ വേട്ടയുടെ പേരില്‍ പൊലീസ് അതിക്രമത്തിന് ഇരയാക്കപ്പെട്ടവരുള്‍പ്പെടെ ആയിരങ്ങള്‍ റോഡ്‌ഷോയില്‍ പങ്കെടുത്തു.എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശശീന്ദ്രന്‍, കണ്‍വീനര്‍ ഉള്‍പ്പെടെയുള്ളവര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ആനിരാജക്കൊപ്പമെത്തി.
ALSO READ ;തൃശൂരില്‍ ടിടിഇയെ കൊലപ്പെടുത്തിയ സംഭവം; പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി
മണ്ഡലത്തില്‍ ലഭിച്ച ശക്തമായ പിന്തുണ വരുന്ന തെരെഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്ന് ആനി രാജ പത്രിക സമര്‍പ്പിച്ചതിന് ശേഷം പറഞ്ഞു.വയനാടിനെ പ്രതിനിധീകരിച്ച് ഇടപെടാന്‍ രാഹുല്‍ഗാന്ധിക്ക് കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു.
ALSO READ; വയനാട്ടില്‍ കൊടികളൊഴിവാക്കി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ
ഒരു മണിയോടെ രാഹുല്‍ ഗാന്ധിയും റോഡ് ഷോയോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.റോഡ് ഷോയില്‍ രാഹുലിനൊപ്പം എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍, ദീപദാസ് മുന്‍ഷി, പ്രതിപക്ഷേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, ഉള്‍പ്പെടെയുള്ള നേതാക്കളുമുണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here