ബിജെപിയുടെ ഭക്ഷണ കിറ്റ് പിടികൂടിയ സംഭവം: ഉത്തരേന്ത്യന്‍ മാതൃക നടപ്പാക്കാന്‍ ശ്രമമെന്ന് ആനി രാജ

കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ വോട്ടര്‍ മാരെ സ്വാധീനിക്കാന്‍ ബിജെപി ഭക്ഷ്യ കിറ്റ് കൊണ്ടുവന്ന സംഭവത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ. ഭക്ഷണകിറ്റ് വഴി ഉത്തരേന്ത്യന്‍ മാതൃക നടപ്പാക്കാനായിരുന്നു ശ്രമമെന്ന് ആനി രാജ പറഞ്ഞു. ജനാധിപത്യ പക്രിയ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ആനി രാജ ആരോപിച്ചു.

ALSO READ: തെരഞ്ഞെടുപ്പ് നടന്നിടത്ത് ബാഗുകള്‍ വിതരണം ചെയ്തു; ജെപി നദ്ദക്കെതിരെ ആരോപണവുമായി തേജസ്വി യാദവ്

ഇലക്ട്രല്‍ ബോണ്ടിലൂടെ എത്തിയ പണം ഇങ്ങനെ വിനിയോഗിക്കുന്നു. ഇക്കാര്യം തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണം. ബിജെപി സ്ഥാനാര്‍ത്ഥിയുടെത് ക്രിമിനല്‍ കുറ്റമാണെന്നും നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ALSO READ: ഇരട്ട വോട്ട് ആരോപണം; അടൂര്‍ പ്രകാശിന് വീണ്ടും തിരിച്ചടി

വയനാട്ടിലെ ബത്തേരിയില്‍ 700 ഭക്ഷ്യകിറ്റുകള്‍ പൊലീസ് പിടികൂടിയിരുന്നു. മലബാര്‍ ട്രേഡിംഗ് കമ്പനിയില്‍ നിന്ന് കൊണ്ടുപോയ കിറ്റുകളാണ് പിടികൂടിയത്. 279 രൂപ വരുന്ന 2000 കിറ്റുകളാണ് പിടികൂടിയത്. ബിജെപി നേതാവ് മദന്‍ ലാലിനെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News